വൈക്കം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. തലയാഴം വില്ലേജ് ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടില്‍ അരുണ്‍ സി.തോമസ്, തലയാഴം ഉല്ലലഭാഗത്ത് രാജ് ഭവന്‍ വീട്ടില്‍ അഖില്‍ രാജ്, സഹോദരന്‍ രാഹുല്‍ രാജ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റു ചെയ്തത്.
Also Read: കുപ്രസിദ്ധ നിതാരി കേസിൽ സുരേന്ദ്ര കോലി-മനീന്ദർ പന്ദേർ എന്നിവരുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി
ഇവര്‍ കഴിഞ്ഞ ദിവസം വൈകീട്ട് മരംവീട് പാലത്തിന് സമീപത്തുവെച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതു കണ്ട് യുവാവ് ചിരിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് മൂവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിൽ രാഹുലിന്റെയും അഖിലിന്റെയും പേരില്‍ വൈക്കം സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. വൈക്കം സ്റ്റേഷന്‍ എസ്എച്ച്ഒ രാജേന്ദ്രന്‍ നായര്‍, എസ്ഐമാരായ സുരേഷ് എസ്, ഷിബു വര്‍ഗീസ്, എസ്.സി.പി.ഒ.മാരായ വിജയ് ശങ്കര്‍, വരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Also Read: Surya Gochar 2023: തലവര മാറാൻ ഇനി 2 ദിനം; സൂര്യശോഭയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും
അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ!
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം എത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചാത്തമംഗലം കൊളങ്ങരക്കണ്ടി സ്വദേശി ഖാദറാണ് ചേവായൂര്‍ പോലീസ് പിടിയിലായത്. പെൺകുട്ടിയുടെ അമ്മ ഞായറാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ഇവര്‍ക്ക് സഹായത്തിനായി എത്തിയതായിരുന്നു പ്രതിയായ ഖാദർ. ഇയാളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.
Also Read: 18 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ സമയം തെളിയും, തൊഴിൽ ബിസിനസിൽ വൻ നേട്ടങ്ങൾ!
സംഭവം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരിയാണ് പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയും മാതാവും പരാതി നല്‍കാന്‍ തയ്യാറായില്ല. കുട്ടിയുടെ 'അമ്മ ജോലിചെയ്യുന്നത് ഇയാളുടെ കീഴിലാണ്. ശേഷം ഈ വിവരം പോലീസ് ശിശുക്ഷേമസമിതിയെ അറിയിക്കുകയും കേസില്‍ ഇടപെടാനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പെണ്‍കുട്ടിയെ വെള്ളിമാടുകുന്ന് ഗേള്‍സ്‌ഹോമിലേക്ക് മാറ്റാന്‍ ശിശുക്ഷേമസമിതി ഉത്തരവിടുകയും തുടർന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. ആഖേഷിന്റെ നിര്‍ദേശത്തിൽ നഴ്സിന്റെ പരാതിയില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കേസിന്റെ അന്വേഷണച്ചുമതല അഡീഷണല്‍ എസ്.ഐ ഷാജിക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.