തിരുവനന്തപുരം: അരുവിക്കര ഇരുമ്പ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചികൾ കുത്തി പൊളിച്ചും ഓഫീസിൽ നിന്നും പണവും സ്വർണ്ണവും നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ ഏകദേശം ഒരു മണിയോടുകൂടി കവർച്ച നടന്നത്. പൂജ കഴിഞ്ഞ് കഴിഞ്ഞ് ഒരു ആഴ്ച്ച മുമ്പാണ ക്ഷേത്രം അടച്ചത്.
ആയില്യം ദിവസം വീണ്ടും ക്ഷേത്രം തുറക്കുന്ന ദിവസമായതിനാൽ തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രം ശുചീകരിക്കാൻ വന്നവരാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന് നിലയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ക്ഷേത്ര പ്രസിഡന്റിനെ വിവരം അറിയിക്കുകയും ക്ഷേത്ര കമ്മറ്റി അംഗങ്ങൾ വന്നപ്പോൾ മുൻ വശത്തെ കാണിക്കവഞ്ചിയും മറ്റു ഏഴോളം കാണിക്കവഞ്ചികളും കുത്തി പൊളിച്ച് പണം കവർന്നതാണ് കണ്ടു.
ALSO READ : കേരള രജിസ്ട്രേഷൻ ബസിന് ആന്ധ്ര നമ്പർ പ്ലേറ്റ്; അയ്യപ്പ ഭക്തരുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി
ഇത് കൂടാതെ ക്ഷേത്രം കമ്മറ്റി ഓഫീസിലെ മൂന്ന് വാതിലുകളും തകർത്തു. ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന എകദേശം രണ്ട് പവനോളം വരുന്ന സ്വർണ്ണവും പണവും മോഷ്ടക്കൾ കവർന്നു. ക്ഷേത്ര പൂജാരിയുടെ മുറിയിൽ ഉണ്ടായിരുന്ന മുപ്പതിനായിരം രുപയും ഇതിനോടൊപ്പം നഷ്ടമായി. ഒരുലക്ഷത്തി മുപ്പതിനായിരത്തോളം രൂപയാണ് മോഷ്ടക്കൾ കവർന്നതെന്ന് പ്രാഥമിക നിഗമനം
പോലിസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കേരള പോലിസ് K9 ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്തുള്ള സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പരിശോധച്ച പ്രകാരം ബൈക്കിൽ വന്നവർ കമ്പി പാരയുമായി ക്ഷേത്രത്തിന്റെ പുറകുവശം വഴി അകത്ത് കടക്കുന്നതായി കണ്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...