തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ചതായ് ആരോപണം.നെയ്യാറ്റിങ്കരയിൽ പ്രവർത്തിച്ചു വരുന്ന എസ്ബിടിസി എന്ന സ്ഥാപനത്തിൽ ഇന്നലെ രാത്രിയിലാണ് സംഭവം വീട്ടുപയോഗ സാധനങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്ന പെൺകുട്ടികളെയാണ് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർ പൂട്ടിയിട്ടതായ് പരാതി നൽകിയത്.
വയനാട് സ്വദേശിനികളായ നന്ദന, സരിത എന്നിവരെയാണ് പരാതിയുമായി രംഗത്തെത്തിയത്.യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.സമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതായി നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കി.ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തേജസ് എക്‌സ്പ്രസിൽ സ്വിസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
തേജസ് എക്‌സ്പ്രസില്‍ സ്വിസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റെയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെച്ചായിരുന്നു. ട്രെയിൻ ലഖ്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു സംഭവത്തിന് ശേഷം യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് കേസെടുത്തത്.
അന്വേഷണത്തിൽ ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആര്‍പിഎഫ് നിയോഗിച്ച ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര സിംഗാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ താൻ പ്രതിശ്രുത വരനോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ തന്നോട് മോശമായി സംസാരിച്ചുവെന്നും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്യുകയും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പികയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...