പാലക്കാട്: ഡല്‍ഹിയിലേക്കുള്ള രാജഥാനി എക്സ്പ്രസില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് പിടികൂടിയത്.എറണാകുളത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കാരനായിരുന്നു ഇയാൾ.
Also Read: മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
എറണാകുളത്ത് നിന്നും ജയ്‌സിംഗിന് ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്നതോടെയാണ് ഇയാള്‍ വ്യാജ ബോംബ് ഭീഷണി നടത്തിയത്. ട്രെയിന്‍ തൃശൂരിലെത്തുന്നതിന് മുമ്പായാണ് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി ലഭിച്ചത്. ഇതിനെ തുടർന്ന് ഷൊര്‍ണൂരില്‍ ബോംബ് സ്ക്വാഡും പോലീസും ട്രെയിന്‍ മൂന്നുമണിക്കൂറോളം നിര്‍ത്തിയിട്ട് പരിശോധന നടത്തി. ഇതിനിടെ തൃശൂരില്‍ നിന്നും ഓട്ടോയില്‍ കയറി ജയ്സിംഗ് ഷൊര്‍ണൂരിലെത്തുകയും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിക്കൊണ്ടിരുന്ന സമയത്ത് ഇയാൾ ട്രെയിനിൽ കയറി പറ്റുകയുമായിരുന്നു.
ഇതിനിടയിൽ ഈ ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്ന പോലിസ് അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസിനോട് ട്രെയിന്‍ കിട്ടാത്തതിനാലാണ് വ്യാജഭീഷണി നടത്തിയെന്ന് ഇയാള്‍ പറയുകയായിരുന്നു. ജയ്‌സിംഗ് മാര്‍ബിള്‍ വ്യാപാരവുമായി ബന്ധപ്പെട്ടാണ് കൊച്ചിയില്‍ എത്തിയത്.
രാജധാനി എക്സ്പ്രസില്‍ ബി 10 - 63 സീറ്റ് നമ്പറിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ഇയാളെ റെയില്‍വേ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...