Bengaluru: കർണാടകയിലെ (Karnataka) മടിക്കേരിയിൽ മാനസിക അസ്വസ്ഥതയുള്ള മധ്യവയസ്ക്കന്റെ മരണത്തെ തുടർന്ന് 8 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ച്ച ലോക്ഡൗൺ (Lockdown) നിയന്ത്രങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥർ മധ്യവയസ്ക്കൻ മർദ്ദിച്ചിരുന്നുവെന്നാണ് ആരോപണം.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 8 പൊലീസ് (Police) ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതെന്ന് കൊടഗിലെ പൊലീസ് സുപ്രണ്ടന്റ് ക്ഷമ മിശ്ര അറിയിച്ചിട്ടുണ്ട്. എന്നാൽ പോസ്റ്മോർട്ടം നടന്ന് വരികയാണെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കും.
മരണകാരണം എന്താണെന്ന് പോസ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും ക്ഷമ മിശ്ര പറഞ്ഞു. ബാംഗ്ലൂരിൽ (Bengaluru) നിന്ന് 5 മണിക്കൂറുകൾ അകലെയുള്ള കൊടഗിലെ വീരാജ്പേട്ടിൽ നിന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ട റോയ് ഡസൂസയെ കണ്ടെത്തിയത്.
ബുധനാഴ്ച വിരാജ്പേട്ടിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കറങ്ങി നടക്കുകയായിരിക്കുന്ന റോയിയെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ റോയിയുടെ ബന്ധുക്കളെ വിളിച്ച് വരുത്തുകയും അവരോടൊപ്പം വിട്ടയക്കുകയും ചെയ്തു.
റോയിയുടെ ബന്ധുക്കൾ നൽകുന്ന വിവരം അനുസരിച്ച് ബന്ധിക്കൽ പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ റോയിക്ക് ബോധം ഉണ്ടായിരുന്നില്ല. മാത്രമല്ല റോയി അവശനിലയിലും ആയിരുന്നു. തുടർന്ന് ബന്ധുക്കൾ റോയിയെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ശനിയാഴ്ചയോടെ മരണപ്പെടുകയും ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...