മലയിൻകീഴ്: കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായിരുന്ന ഹേമന്തിനെ മലയിൻകീഴ് പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളാണ് ഇയാൾ. മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ ക്രൈം 117/2024 കേസ് പ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഹേമന്ദിന്റെ കൂട്ടാളി വിന്ധ്യൻ എന്നു വിളിക്കുന്ന ധനുഷിന് ഒളിവിൽ കഴിയാനായി മേപ്പൂക്കട സ്വദേശികളായ ദമ്പതിമാരുടെ വീട്ടിൽ അതിക്രമിച്ചു കയറി പണം തട്ടാൻ ശ്രമിച്ചതാണ് കേസ്. ഇയാളെ കോടതിയിൽ ഹാജരാക്കി. കാട്ടാക്കട ഡിവൈഎസ്പി സി ജയകുമാറിന്റെ നിർദ്ദേശപ്രകാരം മലയിൻകീഴ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ഫിനാൻസുകളിൽ വ്യാപകമായി മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലുള്ളവർക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത വിതുര തൊളിക്കോട് ഇരുത്തലമൂല മുനീറ മൻസ്സിലിൽ ഫത്ത ഹുദ്ദീൻ ( 29) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് യൂസഫിനു മുക്കുപണ്ടം എത്തിച്ചു കൊടുത്തത് ഇയാളാണ്. ഫത്തഹുദ്ദീന്റെ കീഴിൽ ഇതുപോലെ വേറെയും ഏജൻറുമാർ ഉള്ളതായാണ് വിവരം. തിരുവനന്തപുരത്തെ പ്രമുഖ ജുവലറിയിലെ ഒരു ബ്രാഞ്ചിലെ ഷോപ്പ് മാനേജർ ആയി ജോലി നോക്കി വരുന്ന ഫത്തഹുദ് ദീൻ ഷോപ്പിൽ വരുന്ന ചില ഇടപാടുകാരെ പരിചയപ്പെടുന്നതാണ് പതിവ്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.