കൊച്ചി: ചോദ്യം ചെയ്യുന്നതിനിടയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് കേസിൽ മതിയായ തെളിവുകൾ നൽകാൻ കഴിയാതെ വന്നതോടെയാണ് കോടതിയുടെ നടപടി. ഇതിൽ രണ്ട് സാക്ഷികളുടെ മൊഴിയും നടന് അനുകൂലമായതോടെയാണ് കോടതിയുടെ നടപടി.
പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്താണ് വിജയകുമാർ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. കളമശ്ശേരിയിൽ മുളക് പൊടി വിതറി 25 ലക്ഷം തട്ടിയ കേസിലാണ് വിജയകുമാറിനെ പോലീസ് ചോദ്യം ചെയ്തത്. മുൻപും പലതവണ വിജയകുമാർ വിവിധ കേസുകളിലായി വിവാദത്തിലായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...