ആലപ്പുഴ: ആലപ്പുഴയിൽ അറുപതുകാരിയെ സഹോദരൻ കൊന്നശേഷം വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടിനാട് സ്വദേശിയായ റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടാം വിവാഹത്തിനായി റോസമ്മ മുതിർന്നതെന്നാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ബെന്നി റോസമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.റോസമ്മയുടെ മരണം ഉറപ്പിച്ചതോടെ ബെന്നി വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു. ഈ മാസം പതിനേഴാം തീയതിയാണ് സംഭവം നടന്നത്.
രാത്രിയാണ് ബെന്നി റോസമ്മയെ കൊലപ്പെടുത്തിയത്. അമ്മയെ കാണാതായതോടെ മകൻ സാനു ഇരുപതാം തീയതിയോടെ ആലപ്പുഴ നോർത്തിൽ പരാതി നൽകുകയായിരുന്നു. പിന്നീട് ബെന്നി തന്നെയാണ് താൻ റോസമ്മയെ കൊന്നു കുഴിച്ചുമൂടി എന്ന വിവരം ബന്ധുക്കളെ അറിയിച്ചത്. ഈ വിവരം ബന്ധുക്കൾ രാവിലെ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കിട്ടിയെങ്കിൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.