മുംബൈ: ആക്സിസ് ബാങ്കിന് (Axis bank) അഞ്ച് കോടി രൂപ പിഴ വിധിച്ച് ആർബിഐ. ആർബിഐയുടെ (RBI) മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ആക്സിസ് ബാങ്കിന്റെ 2017 മാർച്ച് 31, 2018 മാർച്ച് 31, 2019 മാർച്ച് 31 എന്നീ ദിവസങ്ങളിലെ സാമ്പത്തിക നില സംബന്ധിച്ച പരിശോധനകളെ തുടർന്നാണ് നടപടി.
ഐഎസ്‌ഇ 2017, ഐഎസ്‌ഇ 2018, ഐഎസ്‌ഇ 2019 എന്നിവയുമായി ബന്ധപ്പെട്ട റിസ്ക് അസസ്മെന്റ് റിപ്പോർട്ടുകളുടെ പരിശോധന റിസർവ് ബാങ്ക് നടത്തിയിരുന്നു. 2020 ജൂണിൽ ബാങ്ക് സമർപ്പിച്ച സംശയാസ്പദമായ ഇടപാടുകളും അനുബന്ധ കത്തിടപാടുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതായി കണ്ടെത്തി. ഇത് സംബന്ധിച്ച് ആർബിഐ ആക്സിസ് ബാങ്കിനോട് വിശദീകരണം (Explanation) തേടിയിരുന്നു.
തുടർന്ന്, നോട്ടീസുകൾക്കുള്ള ബാങ്കിന്റെ മറുപടികൾ, വ്യക്തിഗത ഹിയറിംഗിനിടെ നടത്തിയ വാക്കാലുള്ള വിശദീകരണങ്ങൾ, ബാങ്ക് സമർപ്പിച്ച അധിക വിവര റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ച ശേഷമാണ് പിഴ (Penalty) ചുമത്തിയത്.
ഇതിന് പുറമെ മഹാബലേശ്വർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് ഒരു ലക്ഷം രൂപയും അലിബാഗ് കോ-ഓപ്പറേറ്റീവ് ബാങ്കിന് അഞ്ച് ലക്ഷം രൂപയും വിവിധ കാരണങ്ങളിൽ റിസർവ് ബാങ്ക് പിഴ ചുമത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...