രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കായ ഡിസിബി 2 കോടിയിൽ താഴെ മൂല്യമുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ പലിശ നിരക്ക് 2023 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ, ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3.75 ശതമാനം മുതൽ 7.75 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.25 ശതമാനം മുതൽ 8.50 ശതമാനം വരെയുമാണ് 7 ദിവസം മുതൽ 120 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
25 മാസവും 37 മാസവും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് പരമാവധി 7.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് പരമാവധി പലിശ നിരക്ക് 8.50 ശതമാനവും വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ബാങ്ക് 75 ബേസിസ് പോയിന്റുകളുടെ അധിക പലിശ നിരക്കാണ് വാഗ്ധാനം ചെയ്യുന്നത്.
സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിശോധിച്ചാൽ..
7 ദിവസം മുതൽ 45 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 3.75 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു എന്നാൽ 46 ദിവസം മുതൽ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 4.00 ശതമാനവും 46 ദിവസം മുതൽ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.00 ശതമാനവും 91 ദിവസം മുതൽ ആറ് മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനവും ഇതിനൊപ്പം 6 മാസം മുതൽ 10 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.25 ശതമാനവും പലിശയാണ് ലഭിക്കുന്നത്. കൂടാതെ 10 മാസം മുതൽ 12 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6.90 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം 12 മാസം മുതൽ 12 മാസം 10 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 7.15 ശതമാനം പലിശ നിരക്കും 12 മാസവും 10 ദിവസവും കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 7.25 ശതമാനം പലിശ നിരക്കും 12 മാസം 11 ദിവസം മുതൽ 18 മാസം 5 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 7.15 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 18 മാസം, ആറ് ദിവസം മുതൽ 700 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 7.50 ശതമാനം പലിശയാണ് നൽകുന്നത്.
700 ദിവസം മുതൽ 25 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 7.55 ശതമാനം,25 മാസത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 7.75 ശതമാനം, 25 മാസം മുതൽ 37 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.60 ശതമാനം, 37 മാസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.75 ശതമാനം, 37 മാസം മുതൽ 61 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.40 ശതമാനം, 61 മാസ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7.65 ശതമാനം, 61 മാസം മുതൽ 120 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7.25 ശതമാനം എന്നിങ്ങനെയാണ് ബാങ്ക് നൽകുന്ന പലിശ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...