Kerala Government Employees DA Arrears Updates : 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ കേരള സർക്കാർ ജീവനക്കാർക്ക് ലഭിച്ച ഏറ്റവും ആശ്വാസകരമായ പ്രഖ്യാപനമായിരുന്നു ക്ഷാമബത്ത കുടിശ്ശിക നൽകുമെന്നത്. സർക്കാർ പിടിച്ചുവച്ചിരുന്ന കുടിശ്ശികയുടെ ആദ്യ ഗഡു ഏപ്രിലിൽ ശമ്പളത്തോടൊപ്പം നൽകുമെന്നായിരുന്നു ബജറ്റിലൂടെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചത്. ഇനി ഇപ്പോൾ സർക്കാർ ജീവനക്കാർക്കുള്ള സംശയം ഏപ്രിലിൽ കൈയ്യിൽ ലഭിക്കുന്ന ശമ്പളം എത്രയാകുമെന്നതാണ്. ആ കണക്ക് ഒന്ന് പരിശോധിക്കാം,
ബജറ്റ് പ്രഖ്യാപനം
കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎ പിടിച്ചുവച്ചിരുന്നു. ആറ് ഗഡു ഡിഎയാണ് ഈ കാലയളവിൽ സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത് പിടിച്ചുവച്ചത്. അതിലെ ആദ്യ ഗഡു ഏപ്രിലിൽ നൽകുമെന്നാണ് അഞ്ചാം തീയതി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചിരിക്കുന്നത്. ആദ്യ ഗഡുവായ രണ്ട് ശതമാനം ഡിഎയാണ് ഏപ്രിലിലെ ശമ്പളത്തിനോടൊപ്പം സർക്കാർ ജീവനക്കാർക്ക് ലഭിക്കുക.
നിലവിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് ഏഴ് ശതമാനം ഡിഎ മാത്രമാണ്. യഥാർഥത്തിൽ ലഭിക്കേണ്ടത് 25 ശതമാനം ഡിഎ ആണ്. ഇതിൽ 18 ശതമാനം ഡിഎയാണ് സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുള്ളത്. അതിൽ രണ്ട് ശതമാനം ഏപ്രിലിൽ നൽകും. ബാക്കി വരിക 16 ശതമാനം ആണ്.
ALSO READ : Kerala Budget 2024: സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശ്ശിക ലഭിക്കും? എത്ര രൂപ? എപ്പോൾ
16 മാത്രമാണോ ഇനിയുള്ള കുടിശ്ശിക?
നിലവിലെ കുടിശ്ശികയിൽ ആദ്യ ഗഡു നൽകിയാൽ 18 ശതമാനത്തിൽ നിന്നും സർക്കാർ ഡിഎ 16 ആയി കുറയും. എന്നാൽ ജനുവരി-മാർച്ച് മാസത്തിലെ ഡിഎ വർധനവിന്റെ സർക്കാർ ഈ കൂട്ടത്തിൽ അറിയിക്കുന്നില്ല. ദേശീയ ഉപഭോക്തൃ വില അനുസരിച്ച് ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നാല് ശതമാനം ഡിഎയാണ് നൽകുക (റിപ്പോർട്ടുകൾ പ്രകാരം). കേരള സർക്കാർ ജീവനക്കാർക്ക് കുറഞ്ഞപക്ഷം ഈ കാലയളവിൽ മൂന്ന് ശതമാനം ഡിഎയെങ്കിലും വർധനവ് ലഭിക്കേണ്ടതാണ്.
അങ്ങനെ വന്നാൽ സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 16 അല്ല 19 ശതമാനമാകും. നിലവിലെ 18% കുടിശ്ശികയിൽ നിന്നും ആദ്യ ഗഡുവായി രണ്ട് ശതമാനം ഡിഎ നൽകുമ്പോൾ കുടിശ്ശിക 16 ശതമാനമാകും. എന്നാൽ ജനുവരി-മാർച്ച് മാസത്തിലെ ഡിഎ വർധനവും കൂടി കണക്കിലെടുക്കുമ്പോൾ ക്ഷാമബത്തയുടെ കുടിശ്ശിക 19 ശതമാനമാകും (മൂന്ന് ശതമാനം ഉയരുകയാണെങ്കിൽ).
ഏപ്രിലിൽ എത്രയാകും സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം?
നിലവിൽ 16,500 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരന് ഏപ്രിലിൽ ഡിഎ വർധനവോടെ ഏത്ര രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്ന് പരിശോധിക്കാം:
അടിസ്ഥാന ശമ്പളം - 16,500 രൂപ
നിലവിൽ ലഭിക്കുന്ന ഡിഎ (7%) - 16,500 X .07 = 1,155 രൂപ
നിലവിൽ ആകെ ലഭിക്കുന്ന ശമ്പളം - 17,655 രൂപയാണ്
ഡിഎ 9% ആയാൽ
അടിസ്ഥാന ശമ്പളം - 16,500 രൂപ
ലഭിക്കുന്ന ഡിഎ (9%) - 16,500 X .09 = 1,485 രൂപ
ആകെ ലഭിക്കുന്ന ശമ്പളം - 17,985 രൂപയാണ്
ഓർക്കേണ്ട മറ്റൊരു കാര്യം സഹകരണ ജീവനക്കാർക്കുള്ള കുടിശ്ശിക 33 ശതമാനമാണ്. അവർക്ക് ലഭിക്കുന്ന ശമ്പള കണക്കിൽ വ്യത്യാസം ഉണ്ടാകുന്നതാണ്.
ഡിഎ വർധനവ് എങ്ങനെ കണക്ക് കൂട്ടുന്നു?
കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് നിർണയിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ്. പണപ്പെരുപ്പം നിരക്കിന്റെ കൂട്ടുന്ന എഐസിപിഐ കണക്ക് പ്രകാരമാണ് ക്ഷാമബത്ത വർധന നിർണയിക്കുന്നത്. ജനുവരി, ജുലൈ മാസത്തിലെ പണപ്പെരുപ്പം കണക്കിൽ എടുത്താകും കേന്ദ്രം ഡിഎ വർധനവ് നിശ്ചയിക്കുക. തുടർന്ന് മാർച്ച് സെപ്റ്റംബർ മാസങ്ങളിലായി ഡിഎ വർധനവ് പ്രഖ്യാപിക്കുകയും ചെയ്യും. മാർച്ചിൽ ഡിഎ വർധനവ് പ്രഖ്യാപിക്കുമ്പോൾ ജനുവരി മാസം മുതൽ മുൻകാലപ്രാബല്യത്തിലാണ് ഡിഎ വർധനവ് ശമ്പളത്തിനൊപ്പം ലഭിക്കുക. ഇവയെല്ലാം ചേർത്ത് ഒരു വലിയ തുകയായിരിക്കും മാർച്ച് മാസത്തിൽ സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.