പാറ്റ്ന : ബിഹാർ സ്വദേശിയായ ദിവസവേതനക്കാരന് 37.5 രൂപ പിഴ അടയ്ക്കാൻ ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ബിഹാറിലെ ഖഗാരിയ ജില്ലയിലെ മാഘൗൺ ഗ്രാമത്തിലെ സ്വദേശിയ ഗിരിഷ് യാദവിനെതിരെയാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗിരീഷ് പോലീസിൽ പരാതി പെടുകയും ചെയ്തു. ഡൽഹിയിൽ 500 രൂപ ദിവസവേതനക്കാരനാണ് ഗിരീഷ് യാദവ്.
ഗിരീഷ് നൽകിയ പരാതി പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ടെവന്ന് അലൗലി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പുരേന്ദ്ര കുമാർ പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇൻകം ടാക്സിന്റെ നോട്ടീസ് ലഭിച്ച പാൻ കാർഡ് നമ്പർ ഗിരീഷിന്റെ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ALSO READ : തൃശൂരില്‍ വന്‍ കവർച്ച; മൊത്തവ്യാപാരത്തിൽ സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ചത് പത്ത് ലക്ഷം രൂപ
എന്നാൽ ഈ പാൻ കാർഡ് ഉപയോഗിച്ച് ബിസിനെസ് സംബന്ധമായ പണമിടപാടുകൾ നടത്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. അതേസമയം ഈ കാര്യങ്ങളെ കുറിച്ച് പരാതിക്കാരന് യാതൊരു അറിവുമില്ല നോട്ടീസ് പ്രകരാം രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ഗിരീഷിന് ബന്ധമുണ്ടെന്നാണ് പറയുന്നത്. എന്നാൽ പരാതിക്കാരൻ രാജസ്ഥാനിൽ പോയിട്ടില്ലെന്ന് പോലീസിനോട് അറിയിക്കുകയും ചെയ്തു. ഡൽഹിയിൽ ചെറിയതോതിലുള്ള ജോലികൾ ചെയ്തുവരുന്ന ദിവസവേതനക്കാരനാണ് ഗിരീഷ് യാദവെന്ന് അലൗലി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.