Fixed Deposits: പലിശ ഒറ്റയടിക്ക് കൂട്ടി; ഈ ബാങ്ക്‌ നിക്ഷേപകരെയും ഞെട്ടിച്ചു കളഞ്ഞു

ഇതിൽ ഏറ്റവും ആകർഷണീയമായ കാര്യം 1 വർഷവും 389 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് ഐസിഐസിഐ ഏറ്റവും ഉയർന്ന പലിശയാണ്  നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 08:44 PM IST
  • 389 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് ഐസിഐസിഐ ഏറ്റവും ഉയർന്ന പലിശയാണ് നൽകുന്നത്
  • 7 ദിവസം മുതൽ 29 ദിവസം വരെ പണം നിക്ഷേപിച്ചാൽ നിങ്ങൾക്ക് 4.75 ശതമാനം നിരക്കിൽ പലിശ
  • 30 മുതൽ 45 ദിവസം വരെയുള്ള എഫ്ഡിക്ക് 5.5 ശതമാനം പലിശ
Fixed Deposits: പലിശ ഒറ്റയടിക്ക് കൂട്ടി; ഈ ബാങ്ക്‌ നിക്ഷേപകരെയും ഞെട്ടിച്ചു കളഞ്ഞു

ICICI Bank FD Rates Hike: റിസർവ്വ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റമില്ലാഞ്ഞിട്ടും ഐസിഐസിഐ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിലെ പലിശ കൂട്ടി. 2 കോടിയിൽ കൂടുതലും 5 കോടിയിൽ താഴെയുമുള്ള നിക്ഷേപമുള്ള സ്കീമുകളുടെ പലിശയാണ് 7.4 ശതമാനമായി വർദ്ധിപ്പിച്ചത്. ബാങ്കിൻറെ വെബ്സൈറ്റ് പരിശോധിച്ച് വ്യക്തത നേടാം.  7 ദിവസം മുതൽ 10 ദിവസം വരെയുള്ള ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളും ബാങ്ക് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഏറ്റവും ആകർഷണീയമായ കാര്യം 1 വർഷവും 389 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് ഐസിഐസിഐ ഏറ്റവും ഉയർന്ന പലിശയാണ്  നൽകുന്നത്.

മറ്റ് നിരക്കുകൾ കൂടി എന്തൊക്കെയെന്ന് നോക്കാം

ഐസിഐസിഐ ബാങ്കിൻ്റെ എഫ്ഡിയിൽ  7 ദിവസം മുതൽ 29 ദിവസം വരെ പണം നിക്ഷേപിച്ചാൽ നിങ്ങൾക്ക് 4.75 ശതമാനം നിരക്കിൽ പലിശ ലഭിക്കും.  30 മുതൽ 45 ദിവസം വരെയുള്ള  എഫ്ഡിയാണെങ്കി 5.5 ശതമാനമായിരിക്കും പലിശ. 46 മുതൽ 60 ദിവസത്തെ എഫ്ഡിയിൽ 5.75 ശതമാനമായിരിക്കും പലിശ നിരക്ക്. 61 മുതൽ 90 ദിവസം വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് 6 ശതമാനം പലിശയും ബാങ്ക് നൽകുന്നുണ്ട്.

121 ദിവസം മുതൽ 150 ദിവസം വരെ, 151 ദിവസം മുതൽ 184 ദിവസം വരെ സ്കീമിൽ  6.5 ശതമാനം വാർഷിക പലിശയും നിങ്ങൾക്ക് പലിശ ഇനത്തിൽ ലഭിക്കും.  185 ദിവസം മുതൽ 210 ദിവസം വരെ 211 ദിവസം മുതൽ 270 ദിവസം വരെ സ്കീമിലാണെങ്കിൽ പലിശ നിരക്ക്  6.85 ശതമാനം ആയിരിക്കും.

ഏറ്റവും ഉയർന്ന പലിശ നിരക്ക് നിങ്ങൾക്ക് വേണമെങ്കിൽ, 1 വർഷവും 389 ദിവസവും കാലാവധിയുള്ള ഒരു ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമിൽ നിങ്ങൾക്ക് നിക്ഷേപിക്കാം,  7.40 ശതമാനം പലിശ നിരക്ക് ഇതിൽ നിങ്ങൾക്ക് ലഭിക്കും. അതേസമയം ആക്‌സിസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഈ പുതിയ പലിശ നിരക്ക് ഫെബ്രുവരി 5 മുതൽ ബാങ്ക് നടപ്പിലാക്കി കഴിഞ്ഞു. 

ഇതിന് പുറമെ ഇൻഡസ്ഇൻഡ് ബാങ്കും പലിശ നിരക്കുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ഇവിടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 4 ശതമാനവും ഉയർന്ന പലിശ നിരക്ക് 8.25 ശതമാനവുമാണ്. പൊതുജനങ്ങൾക്ക് 3.5 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശ നിരക്കും ബാങ്ക് പലിശ ഇനത്തിൽ നൽകുന്നുണ്ട്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_userഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News