ഇന്ത്യയിൽ ദിനംപ്രതി ഇന്ധന വില വർധിക്കുകയാണ്. രാജ്യാന്തര മാർക്കറ്റിലെ ക്രൂഡ് ഓയിൽ വില കൂടുന്നതിനാലാണ് ഇന്ത്യയിൽ ദിവസവും അതിന് ആനുപാതികമായി വില വർധിക്കുന്നതെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.
ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ച ഹൂതികൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി സൗദി അറേബ്യ. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലുമാണ് സൗദി വ്യോമാക്രമണം ശക്തമാക്കിയത്.
ശ്രീലങ്കയിൽ ആഭ്യന്തര പ്രശ്നം നാൾക്കു നാൾ വർധിക്കുകയാണ്. ഭക്ഷണത്തിനും ഇന്ധനത്തിനും തീപിടിച്ച വില. വൈദ്യുതി ഇല്ലാതെ കഴിച്ചുകൂട്ടേണ്ടി വരുന്ന മണിക്കൂറുകളുടെ എണ്ണവും അനുദിനം കൂടിവരുന്നു.
ചൈനയിൽ ബോയിങ് 737 വിമാനം 132 പേരുമായി തകർന്നുവീണുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന വാർത്ത വിമാനയാത്രക്കാരുടെ നെഞ്ചിടുപ്പ് കൂട്ടുന്നതാണ്.
മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം തിയറ്ററുകളിൽ മാത്രമല്ല, സോഷ്യൽ മീഡിയ ചർച്ചകളിലും ആറാടുകയാണ്. ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും വിലയിരുത്തിയുമുള്ള നിരവധി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.