തൃശ്ശൂർ: ആശങ്കകൾക്കൊടുവിൽ തൃശ്ശൂർ പൂരം നടത്താൻ അനുമതി ലഭിച്ചു. ആനകളുടെ എണ്ണത്തിൽ മാറ്റമുണ്ടാവില്ല. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾക്ക് 15 ആനകൾ വീതമുണ്ടായിരിക്കും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് പൂരം നടത്തിപ്പിന് അനുമതി കിട്ടിയത്. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവുപോലെ നടക്കും.
ഇലഞ്ഞിത്തറ മേളത്തിനും മാറ്റമുണ്ടാവില്ല. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പൂരം നടത്താനാവുമോ എന്ന ആശങ്കയിലായിരുന്നു പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ പൂരത്തിൽ ആനകളുടെ എണ്ണം കുറക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും ദേവസ്വങ്ങൾ സമ്മതിച്ചിരുന്നില്ല.
ആനയില്ലെങ്കിൽ പൂരത്തിന് (Pooram) പ്രത്യേകിച്ച പ്രസക്ചതിയില്ലെന്ന നിലപാടിലായിരുന്ന ഇരു ദേവസ്വങ്ങളും. അനുമതി കിട്ടിയതോടെ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങളുടെ എട്ട് ഘടക ക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍ തുടങ്ങി.പൂരം എക്‌സിബിഷനും അനുമതിയുണ്ട്.കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പൂരം നടത്തുക. ആളുകളെ നിയന്ത്രിക്കും. മാസ്‌ക് ധരിക്കാതെ പൂരപറമ്ബില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം.
ALSO READ: Thrissur Pooram ഇത്തവണ നടത്തിയേക്കും,അന്തിമ തീരുമാനം മാർച്ചിൽ
പൂരം പതിവുപോലെ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കുമെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ അറിയിച്ചിരുന്നു.കൊറോണ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തൃശൂർ(Thrissur) പൂരം താന്ത്രിക ചടങ്ങുകളിൽ ഒതുക്കുകയായിരുന്നു. അതേസമയം അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.
ALSO READ: നെയ്തലക്കാവിലമ്മയെ എഴുന്നള്ളിക്കാൻ പൂരത്തിന് രാമനുണ്ടാകുമോ?
പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം (Foreigner) ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...