ജീവിതത്തിൽ ആത്മവിശ്വാസമുള്ളവരും ഊർജ്ജസ്വലരും ആകുന്നതിനായി ശ്രീരാമ മന്ത്രങ്ങൾ ഉരുവിടുന്നത് വളരെ നല്ലതാണ്. നിത്യവും ഇത് ജപിക്കുന്നതിലൂടെ ഏതൊരു വ്യക്തിക്കും മടിയും അലസതയും ഇല്ലാതെ തന്റെ പ്രവർത്തികൾ കൃത്യമായി ചെയ്ത് ജീവിത വിജയം കൈവരിക്കാൻ സാധിക്കും. തിന്മകളിൽ നിന്നും മനസ്സിനെ അകറ്റി നിർത്താനുള്ള ശേഷിയും ഈ മന്ത്രങ്ങൾക്ക് ഉണ്ട്. മനസ്സിലെ മാലിന്യങ്ങൾ ഇല്ലാതാക്കി മനുഷ്യരെ പരിശുദ്ധരാക്കി മാറ്റുന്ന ശ്രീരാമനാമത്തിൽ രണ്ടു പദങ്ങളാണ് ഉള്ളത്, ശ്രീയും രായും.
സ്ത്രീ പുരുഷ ഊർജ്ജത്തിന്റെ സമ്മേളനമാണ് ശ്രീരാമ മന്ത്രം എന്ന് ആചാര്യന്മാർ വിശദീകരിക്കുന്നത്. മറ്റൊരു അർത്ഥത്തിൽ ശക്തിയും ശിവനും തമ്മിലുള്ള സംയോജമനാണ് ഇതിൽ. അതുകൊണ്ടു തന്നെ മറ്റേതൊരു മന്ത്രത്തിനേക്കാളും ശ്രീരാമ മന്ത്രങ്ങൾക്ക് ഉദാത്തമായ ഫലസിദ്ധിയുണ്ട്. നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ഭയങ്ങളും സങ്കീർണ്ണതകളും ആണ് നേരിടേണ്ടി വരുന്നത്. ഇവയെല്ലാം അകറ്റി ജീവിതത്തിൽ സാമ്പത്തികനേട്ടം കൈവരിക്കുന്നതിനും ശാന്തിയും ഐക്യവും സമ്മാനിക്കുന്നതിനും ശ്രീരാമ മന്ത്രജപം അത്യുത്തമമാണ്. നമ്മൾ വെറുതേ ഇരിക്കുമ്പോൾ
"ശ്രീരാമ ജയം" എന്ന് ജപിച്ചാൽ മതി ഭഗവാന്റെ അനുഗ്രഹാശിസ്സുകൾ ലഭിക്കുമെന്നാണ് വിശ്വാസം. ദേശഭേദമില്ലാതെ ശ്രീരാമ ഭക്തർ ഏറ്റവും കൂടുതലായി ജപിക്കുന്ന ഒരു മന്ത്രമാണ് "ശ്രീറാം ജയ് റാം ജയ് ജയ് റാം". ഈ മന്ത്രത്തിന് ഏറ്റവും പ്രചാരമുള്ളത് ഉത്തരേന്ത്യയിലാണ്. ശ്രീരാമന്റെ ഭക്തനായ ഹനുമാൻ സ്വാമി സദാ സമയവും "ശ്രീറാം ജയ് റാം ജയ് ജയ് റാം" ജപിച്ചു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഈ മന്ത്രം ജപിക്കുന്നതിലൂടെ മനസ്സിലെ മാലിന്യങ്ങൾ അകറ്റി ആഗ്രഹങ്ങൾ എല്ലം സഫലമാക്കാം എന്നാണ് വിശ്വാസം.
ALSO READ: രാമായണ മാസത്തിൽ ഹനുമാൻ സ്വാമിയെ ഭജിച്ചാൽ....
കുറഞ്ഞത് 12 തവണയെങ്കിലും "ശ്രീ റാം ജയ് റാം ജയ് ജയ് റാം" എന്നു ജപിക്കുന്ന ഭക്തർക്ക് അരികിലേക്ക് ഹനുമാൻ സ്വാമി പറന്നെത്തി അവരുടെ കണ്ണീരകറ്റും എന്നാണ് അനുഭവത്തിലൂടെയുള്ള വിശ്വാസം. ശ്രീരാമ മന്ത്രം ചൊവ്വുന്നവരുടെ അടുത്ത് ഹനുമാൻ സ്വാമി എത്തുകയും അസാദ്ധ്യമായ കാര്യങ്ങൾ പോലും സാധിച്ചു വൽകുകയും ചെയ്യും. ചുവടെ നൽകിയ സ്തുതിയിൽ ചിരഞ്ജീവിയായ ആഞ്ജനേയ ഭഗവാന്റെ അപാരതയെയാണ് വർണ്ണിക്കുന്നത്. നിത്യവും ഇതും ജപിക്കുന്നത് ജീവിത വിജയം നേടുന്നതിന് നല്ലതാണ്.
സർവ്വ കല്യാണ താതാരം
സർവ്വാപത് ഗണമാരുതം
അപാര കരുണാമൂർത്തിം
ആഞ്ജനേയം നമാമ്യഹം
അസാദ്ധ്യ സാധക സ്വാമിൻ
അസാദ്ധ്യം തവ കിംവദ
രാമദൂത കൃപാസിന്ധോ
മത് കാര്യം സാദ്ധ്യപ്രഭോ
ഓം ശ്രീറാം ജയ് റാം ജയ് ജയ് റാം.
ജയ് ശ്രീ റാം ജയ് ശ്രീറാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...