Marthoma Paulose II Catholica Bava : മാർത്തോമ പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് സഭ വക്താക്കളായി അറിയിച്ചു. ഇനിയൊരു ഇൻഫക്ഷൻ ബാധിച്ചാൽ ആരോഗ്യ നില കൂടതൽ വഷളാകുമെന്ന്. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 05:07 PM IST
  • മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
  • ഇന്ന് വൈകിട്ട് കൂടിയ അടിയന്തര എപ്പിസ്കോപ്പൽ സുന്നഹദോസിന് ശേഷം സഭയുടെ വക്താക്കൾ മാധ്യമങ്ങളോടായി അറിയിച്ചു.
  • പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് സഭ വക്താക്കൾ അറിയിച്ചു.
  • ഇനിയൊരു ഇൻഫക്ഷൻ ബാധിച്ചാൽ ആരോഗ്യ നില കൂടതൽ വഷളാകുമെന്ന് സഭ വക്താക്കൾ
Marthoma Paulose II Catholica Bava : മാർത്തോമ  പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

Pathanamthitta : മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വീതിയൻ ബാവയുടെ (Marthoma Paulose II Catholica Bava) ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇന്ന് വൈകിട്ട് കൂടിയ അടിയന്തര എപ്പിസ്കോപ്പൽ സുന്നഹദോസിന് (Synod) ശേഷം സഭയുടെ വക്താക്കൾ മാധ്യമങ്ങളോടായി അറിയിച്ചു.

പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് സഭ വക്താക്കൾ അറിയിച്ചു. ഇനിയൊരു ഇൻഫക്ഷൻ ബാധിച്ചാൽ ആരോഗ്യ നില കൂടതൽ വഷളാകും. വലിയ ഒരു സംഘം ഡോക്ടർമാരുടെ നേതൃത്വത്തിൽ പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നിരീക്ഷിച്ച വരുകയാണ് യൂഹന്നോൻ മാർ ദിയസ്കോറസ് മെത്രാപൊലീത്ത മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : പിറവം പള്ളി തര്‍ക്കം: വിധി നടപ്പാക്കി, ഓര്‍ത്തഡോക്സ്‌ വിഭാഗം പ്രാര്‍ത്ഥന നടത്തി!!

സന്ദർശകർ പരുമല ആശുപത്രിയിലേക്ക് വരുന്ന ഒഴുവാക്കണമെന്നും ഇനിയൊരു ഒരു ഇൻഫക്ഷൻ ബാധിച്ചാൽ അത് പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. വെന്റിലേറ്റർ സഹായം മാറ്റുന്നതിനെ കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ലയെന്ന് വൈദിക സെക്രട്ടറി ഫാദർ എം ഒ ജോൺ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കാതോലിക്ക ബാവയുടെ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്റർ സഹായം ഏർപ്പെടുത്തുകയും ചെയ്തു.

ALSO READ : സഭ തർക്കം തീർപ്പാക്കാൻ മോദി നേരിട്ട് ഇറങ്ങുന്നു

നേരത്തെ ശ്വാസകോശത്തിന് ബാധിച്ച ക്യാൻസറിന്റെ ചികിത്സയിലിരിക്കവെ ബാവ കോവിഡ് ബാധിതനാകുകയായിരുന്നു. കോവിഡ് ഭേദമായിരുന്നെങ്കിലും അതിന് തുടർന്നുള്ള രോഗങ്ങൾ ബാവയെ അലട്ടിയിരുന്നു. കോവഡാനന്തര രോഗത്തെ തുടർന്ന് ന്യുമോണിയ ബാധിക്കുകയും അത് മൂർച്ഛിക്കുകയും ചെയ്തിനെ തുടർന്നാണ് പരുമല ആശുപത്രിയിലേക്ക് മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News