Nostradamus Predictions: ഇറാൻ ഇസ്രയേലിനെ ആക്രമിക്കും, നോസ്ട്രഡാമസിന്റെ പ്രവചനം സത്യമായി; ഇനി വരാനിരിക്കുന്നത് ആ വലിയ ദുരന്തമോ?

Nostradamus Predictions 2024: നോസ്ട്രഡാമസിന്റെ ലെ പ്രൊഫറ്റീസ് എന്ന പുസ്തകത്തിലാണ് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 01:38 AM IST
  • 2024ൽ ഘോരയുദ്ധമുണ്ടാകുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിലുണ്ട്
  • ചൈനയും തായ്‌വാനും തമ്മിൽ സംഘർഷമുണ്ടാകുമെന്നും പ്രവചനത്തിൽ പറയുന്നു
Nostradamus Predictions: ഇറാൻ ഇസ്രയേലിനെ ആക്രമിക്കും, നോസ്ട്രഡാമസിന്റെ പ്രവചനം സത്യമായി; ഇനി വരാനിരിക്കുന്നത് ആ വലിയ ദുരന്തമോ?

ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ് 500 വർഷം മുമ്പ് നടത്തിയ പലപ്രവചനങ്ങളും പല കാലങ്ങളിലായി യാഥാർത്ഥ്യമായിട്ടുണ്ട്. ഇപ്പോഴും അതിൽ ചില പ്രവചനങ്ങൾ യഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. 2024ൽ ഇറാൻ-ഇസ്രയേൽ യുദ്ധം നടക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

ഇറാന്റെ എംബസി ഇസ്രായേൽ ആക്രമിച്ചു. ഇതിന് പകരമായി ഇറാൻ ഇസ്രായേലിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യ വലിയ സം​ഘർഷത്തിലായിരിക്കുകയാണ്. നോസ്ട്രഡാമസിന്റെ ലെ പ്രൊഫറ്റീസ് എന്ന പുസ്തകത്തിലാണ് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. 450 വർഷങ്ങൾക്ക് മുമ്പാണ് ഈ പുസ്തകങ്ങൾ പുറത്തിറങ്ങിയത്.

ജർമനിയിൽ അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണം വരുമെന്നും, യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയെ വധിക്കുമെന്നും, കൊവിഡ് മഹാമാരി ലോകത്താകെ ദുരന്തമുണ്ടാക്കുമെന്നും, 2022ൽ ജീവിത ചെലവ് വർധിച്ച് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിൽ ഉണ്ടായിരുന്നു. നോസ്ട്രഡാമസിന്റെ ഈ പ്രവചനങ്ങൾ എല്ലാം പല കാലങ്ങളിലായി ശരിയായി.

ഇതിന് പിന്നാലെയാണ് ഇറാൻ ഇസ്രയേൽ സം​ഘർഷം രൂക്ഷമായിരിക്കുന്നത്. 2024ൽ ഘോരയുദ്ധമുണ്ടാകുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിലുണ്ട്. ചൈനയും തായ്‌വാനും തമ്മിൽ സംഘർഷമുണ്ടാകുമെന്നും പ്രവചനത്തിൽ പറയുന്നു. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന സൂചനയും നോസ്ട്രഡാമസിന്റെ പ്രവചനത്തിൽ ഉണ്ട്. വളരെ ഭീകരമായ രീതിയിൽ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്നാണ് നോസ്ട്രഡാമസ് പ്രവചനത്തിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News