മേടം
നിങ്ങളുടെ ആരോഗ്യം ഇന്ന് നിങ്ങൾക്ക് അനുകൂലമല്ലാതാവാൻ സാധ്യതയുണ്ട്, കാരണം ഒരു സുഹൃത്തിൽ നിന്നുള്ള ചില മോശം വാർത്തകൾ നിങ്ങളെ സമ്മർദ്ദത്തിലാക്കുകയും നിങ്ങളുടെ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ പങ്കാളി നിങ്ങളെ തെറ്റിദ്ധരിച്ചേക്കാം, നിങ്ങൾക്ക് വൈകാരികമായി ബലഹീനത അനുഭവപ്പെടും. നിങ്ങളുടെ ഉറ്റ ചങ്ങാതിയുടെ ഒരു രഹസ്യം നിങ്ങൾ കണ്ടെത്തിയേക്കാം, അത് നിങ്ങളെ അൽപ്പം ബുദ്ധിമുട്ടിലാക്കിയേക്കും
ഇടവം
ഇത് ഒരു സാധാരണ ദിവസമായിരിക്കും ഇന്ന്. പക്ഷേ വൈകുന്നേരത്തോടെ അത് തിരക്കുള്ളതായിരിക്കും. നിങ്ങളുടെ ആരോഗ്യം കാരണം നിങ്ങളുടെ പദ്ധതികൾ മാറ്റി വെക്കേണ്ടി വന്നേക്കാം.സാമ്പത്തികമായി നിങ്ങൾക്ക് ഏറ്റവും മികച്ച സമയമായിരിക്കും ഇത്. നിങ്ങൾക്ക് പണം ലഭിക്കാൻ സാധ്യതയുള്ള സമയമാണ്.
നിങ്ങളുടെ പങ്കാളി അവരുടെ ജോലി പ്രശ്നങ്ങൾ കാരണം നല്ല മാനസികാവസ്ഥയിലായിരിക്കില്ല, അതിനാൽ നിങ്ങൾ അവർക്ക് വേണ്ടി ഉണ്ടായിരിക്കണം.
മിഥുനം
നിങ്ങളുടെ സുഹൃത്തിനെ തെറ്റിദ്ധരിപ്പിക്കരുത് നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിച്ചേക്കാവുന്ന അവസരങ്ങൾ വന്ന് ചേരാം. പരമാവധി അതിന് ഇട നൽകാതെ ജാഗ്രത പാലിക്കണം.നിങ്ങളുടെ കഠിനാധ്വാനം ജോലിയിൽ മികച്ച അനുഭവം നൽകും. ആരോഗ്യവും സാമ്പത്തും മികച്ചതായി ലഭിക്കും.
കർക്കിടകം
കർക്കടകം രാശിക്കാർക്ക് ഇത് നല്ല ദിവസം. നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും, നിങ്ങളുടെ നിക്ഷേപങ്ങളിൽ ലാഭം ലഭിച്ചേക്കും. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു സുഹൃത്തിനെ കണ്ടുമുട്ടാം. ചെറിയ തലവേദന ഒഴിച്ചാൽ ആരോഗ്യം നന്നായിരിക്കും.
ചിങ്ങം
നിങ്ങളുടെ സ്നേഹിതൻ നിങ്ങൾക്ക് തണലാകുന്ന സമയമാണിത്. ജോലിയിൽ നിന്നും ഭാഗ്യാനുഭവങ്ങളും ബോണസുമൊക്കെ വന്നു ചേരാൻ പറ്റിയ സമയമാണിത്.
.നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് കൂടുതൽ നിക്ഷേപങ്ങളും സമ്പാദ്യങ്ങളും ആവശ്യമായി വന്നേക്കാം. വയറുവേദന ഇന്ന് ചിങ്ങം രാശിക്കാരെ ബാധിക്കാൻ സാധ്യതയുണ്ട അതിൽ ശ്രദ്ധ വേണം.
കന്നി
നിങ്ങൾ ഒരു മുഷിഞ്ഞ മാനസികാവസ്ഥയിലായിരിക്കും, എന്നാൽ നിങ്ങളുടെ മനസ്സിനെ വഴിതിരിച്ചുവിടാൻ നിങ്ങളുടെ കുടുംബത്തിന് കഴിയും. ചെറിയ തെറ്റിദ്ധാരണ വലിയ കാര്യമായി മാറിയേക്കാം. നിങ്ങളുടെ രക്ഷിതാക്കൾ നിങ്ങളെ സഹായിക്കും. അവരുമായുള്ള ബന്ധത്തിൽ ഊഷ്മളത കാത്തു സൂക്ഷിക്കാൻ ശ്രമിക്കുക.
തുലാം
തുലാം രാശിക്കാർക്ക് സുഹൃത്തുക്കളുമായി വലിയ തെറ്റിദ്ധാരണയുണ്ടാക്കിയേക്കാം. ഇത്തരം പ്രശ്നങ്ങളിലേക്ക് കടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. നിങ്ങളുടെ ആരോഗ്യം മോശം അവസ്ഥയിലായ സമയമാണ്. പ്രണയ ജീവിതം പിന്നാക്കാവസ്ഥയിലാകാനും സാധ്യതയുണ്ട്.
വൃശ്ചികം
ചില ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. ഇതിൽ പ്രത്യേക ശ്രദ്ധ വേണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദിവസം ചെല്ലുന്തോറും ശക്തിപ്പെടുന്നതായി തോന്നുന്നു, എന്നാൽ നിങ്ങളുടെ ജീവിതത്തിൽ അസൂയക്കാരുടെ നോട്ടം വന്ന് ചേർന്നേക്കാം. ഇതിൽ പ്രത്യേകം ശ്രദ്ധ വേണം.
ധനു രാശി
നിങ്ങൾ എന്ത് ചെയ്താലും ഈ ദിവസം നിങ്ങൾക്ക് മികച്ച അനുഭവങ്ങൾ നൽകുന്ന ദിവസമായിരിക്കും.ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾക്ക് ഒരു ശരാശരി ദിവസമായിരിക്കും.വാടകയ്ക്കെടുത്ത സ്ഥലത്താണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം, പുറത്തേക്ക് മാറുന്നത് പരിഗണിക്കാം.
മകരം
സാമ്പത്തികമായി, നിങ്ങളുടെ പല വരുമാന സ്രോതസ്സുകളിലൂടെയും പണം ലഭിക്കുന്നത് തുടരുന്നതിനാൽ നിങ്ങൾ ഒട്ടും വിഷമിക്കേണ്ടതില്ല. ജീവിത പങ്കാളിയെ മനസ്സിലാക്കി ജീവിക്കുന്നതിനാൽ ജീവിതത്തിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്.
കുംഭം
കുംഭം രാശിക്കാർ യാത്ര ഇന്ന് ചെയ്യാതിരിക്കാൻ ശ്രമിക്കുക. പരമാവധി കാര്യങ്ങളെ വൈകാരികമായി സമീപിക്കുന്നത് ഒഴിവാക്കുക. ലളിതമായും സംയമനത്തോടെയും ഏത് കാര്യത്തെയും നേരിടുന്നതായിരിക്കും നല്ലത്.
മീനം
നിങ്ങളുടെ ആരോഗ്യം ഇന്ന് അത്ര നന്നാവണമെന്നില്ല. ഇത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പമുണ്ടാകും, അവരുടെ നല്ല വശം നിങ്ങൾക്ക് കാണാനാകും. ചില സാമ്പത്തിക നഷ്ടം പോലും നിങ്ങളെ ബുദ്ധിമുട്ടിലാക്കും. കൂടുതൽ ശ്രദ്ധ നിങ്ങൾക്ക് ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...