Alphabet Prediction: ഒരു വ്യക്തിക്ക് തന്റെ ഭാവിയെക്കുറിച്ച് അറിയാൻ കഴിയുന്ന അത്തരം പല കാര്യങ്ങളും ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. ജ്യോതിഷത്തിൽ, ജനനത്തീയതി അനുസരിച്ചാണ് ജാതകം നിർമ്മിക്കുന്നത്, വ്യക്തിയുടെ ഭാവി ജീവിതത്തെക്കുറിച്ച് ഇതിൽ പ്രവചനങ്ങൾ നടത്തുന്നു. ഇത് കൂടാതെ, പേരിന്റെ ആദ്യ അക്ഷരം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും അവന്റെ ഭാവിയെക്കുറിച്ചും വിവരങ്ങൾ നൽകുന്നു.
നാമജ്യോതിഷ പ്രകാരം, ചില അക്ഷരങ്ങളിൽ പേരുകൾ ആരംഭിക്കുന്ന കുട്ടികൾ പഠനത്തിൽ മൂർച്ചയുള്ളതാണ്. ഇന്ന് അത്തരം പേരുകളെ കുറിച്ചാണ് പരിശോധിക്കുന്നത്
അക്ഷരം 'എ' (A)
ജ്യോതിഷം അനുസരിച്ച്, A എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പേരുള്ള ആളുകൾ പഠനത്തിൽ ഏറ്റവും മികച്ചവരായും വളരെ ഷാർപ്പ്
മനസ്സുള്ളവരായും കണക്കാക്കപ്പെടുന്നു. ചെറുപ്പം മുതലേ എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ ചെറുപ്പത്തിൽ തന്നെ കരിയർ തിരഞ്ഞെടുക്കുന്നു. ഈ കുട്ടികൾ ധൈര്യശാലികളും നിർഭയരുമാണ്, ഭാവിയിൽ നല്ല് പേര് സമ്പാദിക്കും.
അക്ഷരം 'കെ' (K)
കെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ആളുകൾ/കുട്ടികൾ വളരെ ഷാർപ്പ് മനസ്സുള്ളവരായി കണക്കാക്കപ്പെടുന്നു. കുട്ടിക്കാലം മുതൽ ഈ ആളുകൾ പ്രശംസ നേടുന്നവരാണ്. ആളുകൾ ഇവരുടെ പ്രവർത്തനങ്ങളെ വളരെയധികം വിലമതിക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനുമുള്ള അത്ഭുതകരമായ കഴിവായിരിക്കും ഇവർക്ക്. പഠനം, എഴുത്ത്, കല എന്നീ മേഖലകളിൽ അവർ വിജയികളായി കണക്കാക്കപ്പെടുന്നു.
അക്ഷരം ('P')
പി എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള കുട്ടികൾ അൽപ്പം വികൃതികളും തമാശക്കാരുമാണ്, എന്നാൽ അവരുടെ ഭാവിയെക്കുറിച്ച് അവർ ആശങ്കാകുലരാണ്. ഈ കുട്ടികളുടെ നർമ്മബോധം പ്രശംസ പിടിച്ച് പറ്റുന്നതാണ്. പി എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള കുട്ടികൾക്ക് ജയിക്കാനുള്ള അഭിനിവേശമുണ്ട്. ഇത് അവരെ അവരുടെ ഭാവിയിൽ വളരെ വിജയകരമാക്കുന്നു. ഈ കുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ വിജയം കൈവരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...