Akshaya Tritiya 2022: വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയയാണ്. അക്ഷയതൃതീയയായി ആഘോഷിക്കുന്നത്. ഈ ദിവസത്തില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയേയുമാണ് ആരാധിക്കുന്നത്. ഈ വർഷം മെയ് 3 ആയ ചൊവ്വാഴ്ച അതായത് നാളെയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്.
അക്ഷയ തൃതീയ ദിവസം സ്വര്‍ണമോ വെള്ളിയോ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ ഒപ്പം ലക്ഷ്മീദേവിയും എത്തുമെന്നാണ് വിശ്വാസം. ഏറെ ശുഭകരമായ ഉത്സവങ്ങളിലൊന്നാണ് അക്ഷയ തൃതീയ.
'അക്ഷയ' എന്ന വാക്കിന് ഒരിയ്ക്കലും ക്ഷയിക്കാത്തത് എന്നാണ് അര്‍ഥം. അതായത് ഈ ദിവസം ചെയ്യുന്ന പുണ്യകര്‍മ്മങ്ങളുടെ ഫലം തീര്‍ച്ചയായും ലഭിക്കും എന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിവസം വിവാഹം, മംഗളകരമായ ജോലി, ഷോപ്പിംഗ് എന്നിവയ്ക്ക് അനുകൂലമായ സമയമുണ്ട്. പുതിയ ജോലികൾ ആരംഭിക്കുന്നതിന് അക്ഷയ തൃതീയ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു.
Also Read: Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ! ഈ ദിനം നടത്തുന്ന ഷോപ്പിംഗ് വൻ ഐശ്വര്യം നൽകും
അക്ഷയ തൃതീയ ഏറെ മംഗളകരമാണ്. എന്നാല്‍, ഈ ദിവസം ചില കാര്യങ്ങള്‍ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. അതായത് ഈ ദിവസം അറിയാതെ പോലും ഈ പ്രവൃത്തികള്‍ ചെയ്യരുത്. ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും.
അക്ഷയ തൃതീയ ദിവസം ആരോടും മോശമായി സംസാരിക്കരുത്
അക്ഷയ തൃതീയ വളരെ ശുഭകരമായ ഒരു ദിവസമാണ്. അതിനാല്‍, ഈ ദിവസം അശുഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യാന്‍ പാടില്ല. അക്ഷയ തൃതീയ ദിവസം ആരോടും മോശമായി സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്. ഏകാഗ്രമായ മനസോടെ ലക്ഷ്മീദേവിയേയും മഹാവിഷ്ണുവിനേയും ആരാധിക്കുക, വീട്ടില്‍ ഒരിയ്ക്കലും കലഹത്തിന്‍റെ അന്തരീക്ഷം ഉണ്ടാകില്ല.
അക്ഷയതൃതീയ ദിവസം വെറുംകൈയോടെ വീട്ടിലേക്ക് വരരുത്.
അതായത് പുതുതായി എന്തെങ്കിലും മാർക്കറ്റിൽ നിന്ന് എന്തെങ്കിലും വാങ്ങുന്നത് ഉറപ്പാക്കുക. സ്വർണ്ണമോ വെള്ളിയോ വാങ്ങണമെന്ന് നിര്‍ബന്ധമില്ല, പകരം ഈ ദിവസം ബാർലി, മൺപാത്രങ്ങൾ, പിച്ചള മുതലായവയും വാങ്ങാം. ഇവ വാങ്ങുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു.
അക്ഷയ തൃതീയ ദിവസം ലക്ഷ്മിദേവിയേയും മഹാവിഷ്ണുവിനെയും ഒരുമിച്ച് ആരാധിക്കാം
അക്ഷയ തൃതീയ ദിനത്തിൽ അതിരാവിലെ കുളിച്ചതിന് ശേഷം മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും ഒരുമിച്ച് ആരാധിക്കാം. വേറിട്ട് പൂജിക്കരുത്. ഇങ്ങനെ ചെയ്‌താല്‍ ലക്ഷ്മീദേവി കോപിക്കുകയും നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിക്കാതിരിക്കുകയും ചെയ്യും.
കുളിക്കാതെ തുളസിയില പറിക്കരുത്
അക്ഷയ തൃതീയയിലെ പൂജയ്ക്ക് തുളസിയിലയ്ക്ക് ഏറെ പ്രധാന്യമുണ്ട്. എന്നാല്‍, കുളിയ്ക്കാതെ തുളസിയില പറിക്കരുത്. മറിച്ച് ചെയ്താല്‍ അത് അശുദ്ധമാകും ഒപ്പം അശുഭകരവും. പൂജാ സമയത്ത് ഒരിയ്ക്കലും ദേഷ്യപ്പെടരുത്. ദേഷ്യപ്പെട്ടാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അക്ഷയ തൃതീയ ദിവസം വീട്ടിൽ ഇരുട്ട് ഉണ്ടാകാന്‍ പാടില്ല
അക്ഷയ തൃതീയ ദിവസം വീടിന്‍റെ ഒരു ഭാഗത്തും ഇരുട്ട് ഉണ്ടാവരുത്. വീടിന്‍റെ എല്ലാ കോണിലും വിളക്ക് കത്തിച്ച് വയ്ക്കുക. അങ്ങനെ നിങ്ങളുടെ വീട്ടിൽ വെളിച്ചം നിറയുകയും മഹാലക്ഷ്മിയുടെ അനുഗ്രഹം നിങ്ങളിൽ നിലനിൽക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...