തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. കൊമ്പൻ പാണഞ്ചേരി ഗജേന്ദ്രനാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ പാപ്പാൻ വാഴക്കുളം സ്വദേശി മണിക്ക് പരിക്കേറ്റു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കുന്നംകുളം ചീരക്കുളം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്നതായിരുന്നു കൊമ്പനെ. ഇന്നലെ പൂരത്തിന് എഴുന്നള്ളിച്ചിരുന്നില്ലെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്.
പറമ്പിൽ തളച്ചിരുന്ന ആനയെ ഇന്ന് രാവിലെ തിരിച്ചുകൊണ്ടുപോകുന്നതിനിലാണ് ആന ഇടഞത്. കെട്ടഴിച്ച് ലോറിക്ക് സമീപത്തേക്ക് റോഡിലൂടെ നടത്തിക്കൊണ്ടു പോകുന്നതിനിടെ പാപ്പാനെ ആക്രമിക്കുകയായിരുന്നു. എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. പരിക്കേറ്റ പാപ്പാനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ALSO READ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കൊലയാളി കാട്ടാനയെ പിടികൂടാനാകാതെ ദൗത്യ സംഘം; വന്‍ പ്രതിഷേധം
വയനാട്: മാനന്തവാടിയില്‍ യുവാവിനെ ചവിട്ടിക്കൊന്ന കാട്ടാനയെ പിടികൂടാനാകാതെ വനം വകുപ്പ്. ബേലൂര്‍ മഖ്ന എന്ന മോഴയാനയാണ് കഴിഞ്ഞ ദിവസം അജീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ മുതല്‍ ആനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ആന കാട്ടിലേക്ക് മടങ്ങി.
ദൗത്യ സംഘം അരികിലെത്തിയപ്പോള്‍ ആന കാട്ടിലേക്ക് മറഞ്ഞതോടെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം വനം വകുപ്പിന് ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. ആനയെ ട്രാക്ക് ചെയ്യാനുള്ള തീവ്ര ശ്രമം തുടരുന്നുണ്ടെങ്കിലും ദൗത്യം തുടരാന്‍ കഴിയില്ലെന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ മാറുകയായിരുന്നു. റേഞ്ച് ഓഫീസറെ ഉള്‍പ്പെടെ തടഞ്ഞുവെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.