തൃശൂർ: തൃശൂർ ബാങ്ക് കവർച്ച അന്വേഷണത്തിന് പ്രത്യേക സംഘം. എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. ബാങ്കിനെ കുറിച്ച് അറിയാവുന്ന ആളാണ് കവർച്ച നടത്തിയതെന്ന് തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു. മോഷ്ടാവ് സംസാരിച്ചത് ഹിന്ദിയിലാണ്. എന്നാൽ ഹിന്ദി സംസാരിച്ചത് കൊണ്ട് അത് മലയാളി അല്ലാതെ ആകണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കറിക്കത്തി പോലുള്ള ചെറിയ ആയുധമാണ് കയ്യിലുണ്ടായിരുന്നത്. ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപയുണ്ടായിട്ടും 15 ലക്ഷം രൂപ മാത്രമാണ് എടുത്തത്. ബാങ്കിലെത്തി രണ്ടര മിനിറ്റ് കൊണ്ടാണ് പ്രതി കവർച്ച നടത്തി മടങ്ങിയത്.
അതേസമയം പ്രതി എറണാകുളം ഭാഗത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചട്ടുണ്ടെന്നാണ് റിപ്പോർട്ട്. അങ്കമാലിയിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തുകയാണ്. ആലുവ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളിലും തെരച്ചിൽ വ്യാപകമാക്കി.
Also Read: Bank Robbery: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച
ഫെഡറൽ ബാങ്കിന്റെ ചാലക്കുടി പോട്ട ശാഖയിലാണ് കവർച്ച നടന്നത്. ഉച്ചയ്ക്ക് 2.12നാണ് പ്രതി ബാങ്കിലെത്തിയത്. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ഇടപാടുകൾ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. ബാങ്കിലെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവർന്നത്. 15 ലക്ഷം രൂപയാണ് കവർന്നത്.
മുഖംമൂടി ധരിച്ചെത്തിയ ആളാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം അപഹരിച്ചത്. ക്യാഷ് കൗണ്ടറിൽ നിന്ന് കയ്യിൽ കിട്ടിയ അത്രയും പണം എടുത്ത് രക്ഷപ്പെടുകയായിരുന്നു. തിരക്കേറിയ ജങ്ഷനിൽ പട്ടാപ്പകലാണ് കവർച്ച നടത്തിയത്. കവർച്ച നടക്കുന്ന സമയം എട്ട് ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.