Crime News: ബന്ധുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു; കുടുംബപ്രശ്നമെന്ന് സംശയം

കുടുബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. അടുത്തിടെയാണ് ജോസ് മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 06:59 PM IST
  • എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്.
  • സംഭവത്തിൽ ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസ് കുഞ്ഞിനെ പോലീസ് പിടികൂടി.
  • കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
Crime News: ബന്ധുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു; കുടുംബപ്രശ്നമെന്ന് സംശയം

കോട്ടയം: ഈരാറ്റുപേട്ടയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസ് കുഞ്ഞിനെ പോലീസ് പിടികൂടി. കുടുബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.

അടുത്തിടെയാണ് ജോസ് മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. വെട്ടിപ്പറമ്പിൽ വച്ച് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ജോസ് ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. തുടർന്ന് കത്തിയുമായി നടന്നുപോയ ജോസിനെ പോലീസ് പിടികൂടി. ലിജോയെ ഈരാറ്റുപേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Crime: ഭാര്യയെ വയറ്റിൽ ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയെ ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഭാര്യ ശുചിമുറിയിൽ വീണു മരിച്ചു എന്നാണ് ഭർത്താവ് പറഞ്ഞിരുന്നത്. കൊലപാതകം തെളിഞ്ഞതോടെയാണ് അറസ്റ്റുണ്ടായത്. നേമം സ്വദേശിനിയായ വിദ്യയെ ഭർത്താവ് പ്രശാന്ത് ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഒരു മാസമായി കുണ്ടമൺകടവ് വട്ടവിളയിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്ന ഇവർ പരസ്പരമുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 07.30 ഓടെയായിരുന്നു സംഭവം. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നു എന്നും മകളെ ഇതിനു മുൻപും പല തവണ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്നും മരിച്ച വിദ്യയുടെ അച്ഛൻ പറഞ്ഞു. മകളുടെ മരണത്തിൽ ഇദ്ദേഹം ദുരൂഹത ആരോപിച്ചിരുന്നു.

വ്യാഴാഴ്ചയും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് താനും വിദ്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതായും വിദ്യയെ വയറ്റിൽ ചവിട്ടിയതായും തല പിടിച്ച് ഇടിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവം അറിഞ്ഞ ഉടൻ തന്നെ പ്രതിയെ മലയിൻകീഴ് പോലീസ് നിരീക്ഷണത്തിലാക്കി.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി  ശ്രീകാന്ത് കാട്ടാക്കട, ഡിവൈഎസ്പി ഷിബു എൻ എന്നിവർ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. മലയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷിബു ടി വി, സബ് ഇൻസ്‌പെക്ടർ രാഹുൽ പി ആർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി നിരീക്ഷണത്തിലാക്കിയത്.

സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിൻ്റ് വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടം പരിശോധനയിൽ വയറിലും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണ കാരണമെന്ന് തെളിഞ്ഞു. കസ്റ്റഡിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News