Viral Video: കനത്ത മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കാർ യാത്രക്കാർ- വൈറൽ വീഡിയോ

Viral Video: ജൂലയ് അഞ്ചിനാണ് ഭയാനകമായ ഈ സംഭവം നടന്നത്. വലിയ മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും പൊടിപടലങ്ങളും റോഡരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 04:23 PM IST
  • കാറിന് തൊട്ടുപുറകിലാണ് മണ്ണിടിഞ്ഞതിന്റെ അവശിഷ്ടങ്ങൾ വന്ന് പതിച്ചത്
  • കാർ നീങ്ങുന്നതിനൊപ്പം മണ്ണും പാറക്കഷ്ണങ്ങളും പിന്നാലെ വരുന്നതും ദൃശ്യങ്ങളിൽ കാണാം
  • വളരെ ഭയപ്പെടുത്തുന്ന ദൃശ്യമാണിത്
Viral Video: കനത്ത മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കാർ യാത്രക്കാർ- വൈറൽ വീഡിയോ

വൈറൽ വീഡിയോ: ഒരു ഹോളിവുഡ് ആക്ഷൻ സിനിമയിൽ നിന്നുള്ള ദൃശ്യമാണ് ഇതെന്ന് തോന്നും. എന്നാൽ, ഇത് സിനിമയിൽ നിന്നുള്ള ആക്ഷൻ രം​ഗമോ സർവൈവൽ ത്രില്ലറോ അല്ല. ദക്ഷിണ ചൈനയിലെ സിചുവാൻ എന്ന സ്ഥലത്ത് ഒരു കാർ ഡ്രൈവർ ഭയാനകമായ മണ്ണിടിച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങളാണിത്.

ജൂലയ് അഞ്ചിനാണ് ഭയാനകമായ ഈ സംഭവം നടന്നത്. വലിയ മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും പൊടിപടലങ്ങളും റോഡരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഹൈവേയ്ക്ക് സമീപമുള്ള ഒരു മല ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ സാധിക്കും. കാർ ഡ്രൈവർക്ക് കഴിയുന്നത്ര വേഗത്തിൽ രക്ഷപ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ല.

ALSO READ: ഷാങ്ഹായിൽ നൂറ്റാണ്ട് പഴക്കമുള്ള കൂറ്റൻ കെട്ടിടം മാറ്റിസ്ഥാപിച്ചു

ഭാഗ്യവശാൽ, കാർ തുരങ്കത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. അന്തരീക്ഷത്തിൽ പുകപടലങ്ങൾ നിറയുന്നതും മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ റോഡിലേക്ക് പതിക്കുന്നതും കാണാം. കാറിന് തൊട്ടുപുറകിലാണ്  മണ്ണിടിഞ്ഞതിന്റെ അവശിഷ്ടങ്ങൾ വന്ന് പതിച്ചത്. കാർ നീങ്ങുന്നതിനൊപ്പം മണ്ണും പാറക്കഷ്ണങ്ങളും പിന്നാലെ വരുന്നതും ദൃശ്യങ്ങളിൽ കാണാം. വളരെ ഭയപ്പെടുത്തുന്ന ദൃശ്യമാണിത്. 

നൗ ദിസ് എന്ന ഒരു ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ആക്ഷൻ സിനിമയിൽ നിന്ന് നേരിട്ടുള്ള ദൃശ്യമാണെന്ന് തോന്നുമെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചൈനയിലെ സിചുവാൻ എന്ന സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ നിന്ന് ഒരു ഡ്രൈവർ തുരങ്കത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.

ALSO READ: Viral video: ഫുട്ബോൾ കൊണ്ട് അമ്മാനമാടുന്ന പയ്യൻ; 'മിനി റൊണാൾഡോ'യെന്ന് സമൂഹ മാധ്യമങ്ങൾ

മണ്ണിടിച്ചിലിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മണ്ണിടിച്ചിലിനെത്തുടർന്ന് വെച്ചുവാൻ-മെർകാങ് ഹൈവേ താൽക്കാലികമായി അടച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയിൽ മോശം കാലാവസ്ഥയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News