US travel ban: യാത്രാവിലക്കിൽ ഇളവുകളുമായി യുഎസ്, 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശിക്കാം

പുതിയ നയം അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിനും എടുത്തവർക്കും കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് യുഎസിൽ പ്രവേശിക്കാൻ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 07:10 PM IST
  • സഞ്ചാര വിലക്കുകളിൽ (Travel Ban) ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക.
  • കുത്തിവയ്പ് എടുക്കാത്ത അമേരിക്കൻ പൗരന്മാർക്കുള്ള പരിശോധന നിയമങ്ങളും കർശനമാക്കും.
  • പുതിയ നയം നവംബർ മുതൽ പ്രാബല്യത്തിൽ വരും.
US travel ban: യാത്രാവിലക്കിൽ ഇളവുകളുമായി യുഎസ്, 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശിക്കാം

ന്യൂഡല്‍ഹി: കോവിഡ് (Covid 19) വ്യാപനത്തെ തുടർന്ന് നടപ്പിലാക്കിയ സഞ്ചാര വിലക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക (America). പുതിയ നയം അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിനും (Vaccine) എടുത്തവർക്കും കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റും (Covid Negative Certificate) ഉള്ളവർക്ക് യുഎസിൽ പ്രവേശിക്കാൻ സാധിക്കും. 

തിങ്കളാഴ്ചയാണ് സഞ്ചാര വിലക്കുകളിൽ (Travel Ban) ഇളവുകൾ നൽകുമെന്ന് അമേരിക്ക അറിയിച്ചത്. പൂർണമായി വാക്സിനേഷൻ എടുക്കുന്നതിനാൽ വിദേശത്ത് നിന്നെത്തുന്നവർ ക്വാറന്റൈൻ ഇരിക്കേണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വാക്സിൻ എടുക്കാത്ത അമേരിക്കൻ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കാം. എന്നാൽ കുത്തിവയ്പ് എടുക്കാത്ത പൗരന്മാർക്കുള്ള പരിശോധന നിയമങ്ങൾ കർശനമാക്കും. യുഎസിലേക്ക് മടങ്ങുന്നതിന് ഒരു ദിവസം മുൻപും രാജ്യത്ത് എത്തിയതിന് ശേഷവും ഇവർ പരിശോധന നടത്തണം. 

Also Read: UAE Travel Ban; നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ, വിലക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ

പുതിയ നയം നവംബർ മുതൽ പ്രാബല്യത്തിൽ വരും. 2020 ആദ്യം കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് തന്നെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ സഞ്ചാരികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ ഉത്തരവിന് മാറ്റം വരും. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.

Also Read: Covid വ്യാപനം- ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി യുഎസ്, ചൊവ്വാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ

അതേസമയം കോവിഷീൽഡ് വാക്സിൻ എടുത്തവരെ 'വാക്സിനേഷൻ ചെയ്യാത്തവർ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ യുകെ യാത്രാ നിയമങ്ങളിലാണ് മാറ്റം വരുത്തിയത്. ഒക്ടോബർ 4 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. സെപ്റ്റംബർ 17-നാണ് പുതിയ നിയമങ്ങൾ വിജ്ഞാപനം ചെയ്തത്. 

Also Read: Corona Virus: അമേരിക്കയില്‍ യാത്രാവിലക്ക് 

വിഷയം നയതന്ത്ര തലത്തിൽ തന്നെ ഏറ്റെടുക്കാൻ ഇന്ത്യ (India) തീരുമാനിച്ചിട്ടുണ്ട്. യുകെ (UK) തീരുമാനം പുന പരിശോധിച്ചില്ലെങ്കിൽ 'പരസ്പര തത്വവും' അവലംബിക്കുമെന്നും ഒരു ഇന്ത്യൻ മീഡിയ വെബ്സൈറ്റ് വൃത്തങ്ങളെ ഉദ്ധരിച്ചു. ബ്രിട്ടീഷ് (British) പൗരന്മാരെയും നിർബന്ധിത 10 ദിവസത്തെ ക്വാറന്റൈനിൽ (Quarantine) പ്രവേശിപ്പിക്കുമെന്ന് ഇന്ത്യ ഇതിനകം തന്നെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുമായി (British High Commission) അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News