Newyork : ഈ ആഴ്ച നടത്താനിരുന്ന സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോപ്പറേഷന്റെ (SAARC) വിദേശകാര്യ മന്ത്രമാരുടെ യോഗം റദ്ദാക്കി. ഈ ശനിയാഴ്ചയാണ് യോഗം നടത്താനിരുന്നത്. എന്നാൽ യോഗത്തിൽ താലിബാന്റെ സാന്നിധ്യം കൂടി വേണമെന്ന് പാകിസ്ഥാൻ (Pakistan)ആവശ്യപ്പെട്ടതോടെയാണ് ഈ യോഗം റദ്ദാക്കിയതിന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
SAARC foreign ministers meet cancelled; Pakistan wanted Taliban to represent Afghanistan, others objected
Read @ANI Story | https://t.co/WDaVra47Cj#SAARC pic.twitter.com/I7pAwtVG5S
— ANI Digital (@ani_digital) September 21, 2021
ഈ ആഴ്ച ന്യൂ യോർക്കിൽ നടന്ന വരുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിനിടയിലാണ് സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പാക്കിസ്ഥാൻ താലിബാന്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കണെമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ALSO READ: Pope Francis Visit: പോപ് ഫ്രാന്‍സിസിനോടുള്ള ആദരസൂചകമായി പുതിയ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഇറാഖ്
ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങൾ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുന്നോട്ടു വരികെയായിരുന്നു. വിഷയത്തിൽ സമവായ ചർച്ചകൾ നടക്കാത്തത് മൂലം യോഗം റദ്ദാക്കുകയായിരുന്നവെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇത്തവണ യോഗത്തിന്റെ അധ്യക്ഷം നേപ്പാൾ ആയിരുന്നു.
ഇതുവരെയും അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭരണം ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇന്ത്യ മാത്രമല്ല ലോകത്തിലെ പ്രധാന രാജ്യങ്ങൾക് അംഗീകരിച്ചിട്ടില്ല. അതുകൂടാതെ ഐക്യ രാഷ്ട്ര സഭ അഫ്ഗാനിസ്ഥാനിലെ ക്യാബിനറ്റ് മന്ത്രിമാരെ ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ
യുഎനിലും അനുബന്ധ യോഗങ്ങളിലും അഫ്ഗാൻ മന്ത്രിമാർ പങ്കെടുക്കാൻ സാധ്യതയില്ല.
ALSO READ: Burj Khalifa: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലം ഏതെന്നറിയാമോ?
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയാണ്. താലിബാൻ സർക്കാരിനെ ഇതുവരെ ആരും ഉൾക്കൊണ്ടിട്ടില്ലെന്നും അഫ്ഗാനിസ്ഥാനിലെ ഭരണത്തെ അംഗീകരിക്കുന്നതിന് മുമ്പ് ലോകജനത ആലോചിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) മീറ്റിംഗിൽ പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അനീതിയും അദ്ദേഹം യോഗത്തിൽ ചൂണ്ടി കാട്ടിയിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങൾ ഉൾപ്പെടുന്ന സംഘടനയാണ് സാർക്ക്. റിപോർട്ടുകൾ അനുസരിച്ച് മിക്ക രാജ്യങ്ങളും അഫ്ഗാനിസ്ഥാൻ യോഗത്തിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.