ബെയ്ജിങ്: ആശങ്കകൾക്കും വിരാമമിട്ട് ചൈനയുടെ വ്യവസായ ഭീമൻ ജാക്ക് മാ പ്രത്യക്ഷപ്പെട്ടു. സർക്കാരിനയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും വിമർശിച്ചതിനെ തുടർന്ന് മൂന്ന് മാസമായി പൊതുവേദികളിൽ നിന്നും ജാക്കിനെ കാണാതായിരുന്നു.ചൈനയിലെ വ്യവസായ ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജാക് മാ. യുസി ബ്രൗസർ അടക്കമുള്ള ആപ്ലിക്കേഷനുകൾ ആലിബാബ ഗ്രൂപ്പിന്റെയാണ്.
ALSO READ: രക്ത സാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കും
അതേസമയം പുറത്ത് വന്ന ജാക്ക് ചൈനയിലെ(china) ഗ്രാമീണമേഖലയിലെ 100 അധ്യാപകരെ ഓണ്‍ലൈന്‍ വിഡിയോയിലൂടെ അദ്ദേഹം അഭിസംബോധന ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. നേരത്തെ ജാക്ക് മായെ ചൈനീസ് സര്‍ക്കാര്‍ ജയിലില്‍ അടച്ചെന്ന് അഭ്യൂഹങ്ങളും പ്രചരിച്ചു. അതേസമയം, ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ എവിടെ നിന്നാണ് അദ്ദേഹം പങ്കെടുത്തതെന്ന് വ്യക്തമല്ല. ഷാങ്ഹായിലെ ഒരുപരിപാടിയില്‍ ചൈനീസ് സര്‍ക്കാരിനെയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക്ക് മായ്‌ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബ(Alibaba)ക്കുനേരെയും അന്വേഷണം നീണ്ടു. പ്രസംഗത്തില്‍ ചൈനയിലെ സാമ്ബത്തികരംഗം പരിഷ്‌കരിക്കണമെന്ന അര്‍ഥത്തില്‍ മാ ചില പരാമര്‍ശങ്ങളും നടത്തിയിരുന്നു.
ALSO READ: Covid Vaccine: കേരളത്തിലേക്കുള്ള രണ്ടാംഘട്ട വാക്സിൻ ഇന്നെത്തും
വീഡിയോ കാണാം
Ma, who used to be an English teacher and founder of #Alibaba, also gives wishes to village teachers via a video on Wednesday, saying usually the activity is held in Sanya in southern Hainan but this year, due to #Covid19 it has to be done via video conference. pic.twitter.com/yfi7oPB5Sb
— Qingqing_Chen (@qingqingparis) January 20, 2021
നവംബര്‍ രണ്ടിനു മായെ ചൈനീസ് അധികൃതര്‍ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തി. തൊട്ടടുത്ത ദിവസം ആലിബാബയുടെ ടെക് സ്ഥാപനമായ ആന്റ് ഫിനാന്‍ഷ്യലിന്റെ 37 ബില്യന്‍ ഡോളറിന്റെ ഐപിഒ ചൈനീസ് അധികൃതര്‍ റദ്ദുചെയ്തു. ജാക് മായ്‌ക്കെതിരേ അന്വേഷണം ശക്തമായതോടെ ഇദ്ദേഹത്തെ പൊതുവേദികളില്‍ കാണാനില്ലായിരുന്നു. അപേക്ഷിച്ച ജോലികൾക്കെല്ലാം പുറത്താക്കപ്പെട്ട് ഒടുവിൽ ചൈനയുടെ തന്നെ ബിസിനസ്സിനെ നിയന്ത്രിക്കാനായി വളർന്ന ചരിത്രമാണ് ജാക്കിനെ വ്യത്യസ്തനാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.