എല്ലാ വർഷവും ഡിസംബർ പത്തിന് മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നു. 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ മാനിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്. എല്ലാ മനുഷ്യരുടെയും സാർവത്രികമായി സംരക്ഷിക്കപ്പെടേണ്ട മൗലികാവകാശങ്ങളുടെ രൂപരേഖ വ്യക്തമാക്കുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആഗോള രേഖയായാണ് ഈ സമ്മേളനം അംഗീകരിക്കപ്പെടുന്നത്.
എന്തുകൊണ്ടാണ് മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നത്?
ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ആരോഗ്യം, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവകാശങ്ങൾ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നു. വംശം, ജാതി, ദേശീയത, മതം, ലിംഗഭേദം മുതലായവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ ഇല്ലാതാക്കാനോ അടിച്ചമർത്താനോ കഴിയാത്ത മൗലികമായ സ്വാഭാവിക അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.
മനുഷ്യാവകാശ ദിനം 2022: തീം
മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നതിനുള്ള തീം എല്ലാ വർഷവും യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിക്കും. 2022 ലെ മനുഷ്യാവകാശ ദിനത്തിന്റെ തീം എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും നിലനിർത്തണമെന്നതാണ്. ഇതിനർത്ഥം ആരോഗ്യം എല്ലാ മനുഷ്യരുടെയും മൗലികാവകാശമാണ്, എല്ലാവർക്കും ആരോഗ്യം ഇല്ലെങ്കിൽ, അന്തസ്സും സ്വാതന്ത്ര്യവും നീതിയും ഉണ്ടാകില്ലെന്നാണ്.
ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾ
1993 സെപ്റ്റംബർ 28-ന് ഇന്ത്യയിൽ മനുഷ്യാവകാശ നിയമം നിലവിൽ വന്നു. അതിനുശേഷം 1993 ഒക്ടോബർ 12-ന് സർക്കാർ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും മനുഷ്യാവകാശ കമ്മീഷൻ പ്രവർത്തിക്കുന്നു. വേതനം, എച്ച്ഐവി-എയ്ഡ്സ്, ആരോഗ്യം, ശൈശവ വിവാഹം, സ്ത്രീകളുടെ അവകാശങ്ങൾ എന്നീ മേഖലകളിലെന്നപോലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ വിപുലീകരിച്ചിരിക്കുന്നു. കൂടുതൽ ആളുകളെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...