മോഹൻലാലിനെ നേരിട്ടെത്തി കണ്ട് നടൻ ഉണ്ണി മുകുന്ദൻ. മാർക്കോ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് മീറ്റപ്പ്.
മോഹൻലാലുമൊത്തുള്ള ചിത്രങ്ങൾ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.
'L' എന്നുഴുതിയും ഒരു കിരീടത്തിന്റെ സ്റ്റിക്കറുമാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി ഉണ്ണി മുകുന്ദൻ നൽകിയിരിക്കുന്നത്.
നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ഇരുവരും ഒന്നിക്കുന്ന സിനിമ കാണാന്‍ കാത്തിരിക്കുന്നു, ചേട്ടനും അനിയനും, ഒരു ആക്ഷൻ പടം അങ്ങ് സെറ്റ് ചെയ്യ് അണ്ണാ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
2024 ഡിസംബറിൽ ക്രിസ്മസ് റിലീസായി എത്തിയ മാർക്കോ വിദേശ രാജ്യങ്ങലിലടക്കം വൻ വിജയമായിരിക്കുകയാണ്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന ലേബലിലാണ് ചിത്രമെത്തിയത്.
100 കോടി കളക്ഷനും മറികടന്ന് പ്രദർശനം തുടരുകയാണ് മാർക്കോ. ബോളിവുഡിൽ സംഭവം ഹിറ്റടിച്ചു കഴിഞ്ഞു.