Pear Fruit

പിയർ പഴം കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോ​ഗ്യ ​ഗുണങ്ങൾ നേടാനാകുമെന്ന് അറിയാം...

Zee Malayalam News Desk
Jan 20,2025
';

പിയർ

ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയതാണ് പിയർ പഴം. ആരോ​ഗ്യത്തിന് വളരെ ഫലപ്രദമായ ഈ പഴത്തിൽ ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിന്‍ സി, കെ, കോപ്പര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

';

ഹൃദയാരോ​ഗ്യം

പിയർ പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ദിവസവും ഇവ കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രിച്ച് ഹൃദയാരോ​ഗ്യം സംരക്ഷിക്കും.

';

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ കഴിവുള്ള പഴമാണ് പിയർ പഴം. പ്രമേഹരോഗികള്‍ക്ക് ഇത് ധൈര്യമായി കഴിക്കാം.

';

ദഹനം

നാരുകൾ ധാരാളം അടങ്ങിയ പിയർ പഴം ദഹനപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. മലബന്ധം തടയാനും ഇവ മികച്ചതാണ്.

';

ശരീരഭാരം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു പഴമാണ് പിയർ പഴം.

';

ശ്വാസകോശ പ്രശ്നങ്ങൾ

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ കുറയ്ക്കാനും പിയർ പഴം കഴിക്കാവുന്നതാണ്. ഇവ ശാരീരികോര്‍ജ്ജവും വർധിപ്പിക്കുന്നു.

';

ഗർഭിണികളും കുട്ടികളും

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ധൈര്യമായി കഴിക്കാവുന്നതാണിത്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫോളിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്കിത് വേവിച്ചുടച്ച് നൽകാവുന്നതാണ്.

';

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് പിയർ പഴം. ഇതിൽ വിറ്റാമിന്‍ സി, കോപ്പര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

';

ചർമ്മ സംരക്ഷണം

വിറ്റാമിൻ സിയുടെ കലവറയായ പിയർ പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story