പിയർ പഴം കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ നേടാനാകുമെന്ന് അറിയാം...
ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയതാണ് പിയർ പഴം. ആരോഗ്യത്തിന് വളരെ ഫലപ്രദമായ ഈ പഴത്തിൽ ആന്റി ഓക്സിഡന്റുകളും, വിറ്റാമിന്‍ സി, കെ, കോപ്പര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
പിയർ പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ദിവസവും ഇവ കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ കഴിവുള്ള പഴമാണ് പിയർ പഴം. പ്രമേഹരോഗികള്‍ക്ക് ഇത് ധൈര്യമായി കഴിക്കാം.
നാരുകൾ ധാരാളം അടങ്ങിയ പിയർ പഴം ദഹനപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. മലബന്ധം തടയാനും ഇവ മികച്ചതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു പഴമാണ് പിയർ പഴം.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും പിയർ പഴം കഴിക്കാവുന്നതാണ്. ഇവ ശാരീരികോര്‍ജ്ജവും വർധിപ്പിക്കുന്നു.
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ധൈര്യമായി കഴിക്കാവുന്നതാണിത്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫോളിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്കിത് വേവിച്ചുടച്ച് നൽകാവുന്നതാണ്.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് പിയർ പഴം. ഇതിൽ വിറ്റാമിന്‍ സി, കോപ്പര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സിയുടെ കലവറയായ പിയർ പഴം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.