ചാടാൻ കഴിയാത്ത 6 മൃഗങ്ങൾ
ചില മൃഗങ്ങൾക്ക് ചാടാൻ കഴിയില്ല. പകരം അവരുടെ ചുറ്റുപാടുകളെ അതിജീവിക്കാൻ മറ്റ് പ്രത്യേക കഴിവുകളുണ്ട്.
കരയിലെ ഏറ്റവും വലിയ സസ്തനികളിൽ ഒന്നാണ് ആനകൾ. ഇവയുടെ ഭാരം കാരണം ഇവയ്ക്ക് ചാടാൻ കഴിയില്ല.
ഏറ്റവും സ്ലോയായി നടക്കുന്ന ജീവികളിലൊന്നാണ് ആമകൾ. അവയുടെ ഭാരമേറിയതും കട്ടിയുള്ളതുമായ പുറന്തോട് കാരണം അവയ്ക്ക് ചാടാൻ കഴിയില്ല
മൂർച്ചയേറിയ മുള്ളുകൾ ഉള്ള ജീവിയാണ് മുള്ളൻപന്നികൾ. ഈ മുള്ളുകൾ കാരണം ഇവയ്ക്ക് ചാടാൻ കഴിയില്ല
ഹിപ്പോകൾ അർദ്ധജലജീവികളാണ്. ഇവയുടെ കനത്ത ശരീരഭാരം കാരണം ഇവയ്ക്ക് ചാടാൻ കഴിയില്ല.
കനത്ത പേശിബലമുള്ള മൃഗമാണ് കാണ്ടാമൃഗം. വേഗത്തിൽ ഓടാൻ കഴിയുന്ന ഇവയ്ക്ക് പക്ഷെ ചാടാനുള്ള കഴിവില്ല
ഏറ്റവും മടിയാന ജീവിയാണ് സ്ലോത്ത്. ഇവയ്ക്ക് ചാടുന്നതിനെക്കാൾ മരത്തിൽ കയറാനും തൂങ്ങികിടക്കാനുമാണ് കഴിവുള്ളത്.