തൊലിയോട് കൂടി കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പിയർ പഴത്തിന്റെ തൊലിയിൽ ധാരാളം നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
ആപ്പിളിന്റെ തൊലിയിൽ നാരുകൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.
ദഹനത്തിന് സഹായിക്കുന്ന നാരുകളും ആന്റി ഓക്സിഡന്റുകളും പ്ലം പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചെയ്യുന്നു.
വീക്കം കുറയ്ക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്തോസയാനിൻ ചെറി പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്.
നാരുകൾ, വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവ കിവി പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഈ പഴം തൊലിയോട് കൂടി കഴിക്കുന്ന ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കും.
മുന്തിരിയുടെ തൊലിയിൽ ആന്റി ഓക്സിഡന്റായ റെസ് വെറാട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും അകാല വാർധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
ദഹനത്തിന് സഹായിക്കുന്ന നാരുകളും ആന്റി ഓക്സിഡന്റുകളും പീച്ച് പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല