ദിവസവും നെല്ലിക്ക കഴിച്ചോളൂ; ആരോഗ്യം സുരക്ഷിതമാക്കാം
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു
നെല്ലിക്കയിലുള്ള വിറ്റാമിൻ സി കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം അല്ലെങ്കിൽ വയറിളക്കം പോലുള്ള ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് നെല്ലിക്ക.
നെല്ലിക്കയില്‍ നല്ല അളവില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്പാദനം ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.