ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; കൊളസ്ട്രോൾ കുറയ്ക്കാം
സാൽമൺ, വാൽനട്ട് തുടങ്ങി ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
കാര്‍ബോഹൈഡ്രേറ്റ്, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
പ്രാതലിന് അരി ഭക്ഷണം കഴിവതും ഒഴിവാക്കുക. ഇത് കൊളസ്ട്രോള്‍ കൂട്ടും. പകരം ഗോതമ്പ് വസ്തുക്കള്‍ കഴിയ്ക്കാം. ഇവയ്ക്ക് ഗ്ലൈസമിക് ഇന്‍ഡെക്സ് കുറവാണ്.
കൊഴുപ്പും മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുക.
പ്രോസസിഡ് ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
രാത്രി ഉറങ്ങുന്നതിന് മുമ്പ് അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
ഫാറ്റി ഫിഷ്, ഡയറ്റിൽ ഉൾപ്പെടുത്തുക. ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.