Wayand Elephant Attack Video: ഗേറ്റ് തകർത്ത് കുതിച്ചെത്തുന്ന കാട്ടാന, വയനാട്ടിൽ നിന്നുള്ള ഞടുക്കുന്ന ദൃശ്യങ്ങൾ

Wayanad Elephant Attacking CCTV Video: നേരത്തെ വയനാട് നഗരത്തിൽ ഇറങ്ങിയ കർണ്ണാടക ആന തണ്ണീർക്കൊമ്പനെ പിടികൂടിയെങ്കിലും ആന ചെരിഞ്ഞിരുന്നു

  • Zee Media Bureau
  • Feb 10, 2024, 02:59 PM IST

കർണ്ണാടക വനമേഖലയിൽ നിന്നും വയനാട്ടിലെത്തിയ  ആനയുടെ സിസി ടീവി ദൃശ്യങ്ങളാണിത്. ഗേറ്റ് പൊളിച്ച് അകത്ത് കടക്കുന്ന ആനയെ ദൃശ്യങ്ങളിൽ കാണാം.  പടമല സ്വദേശി അജിയാണ് മരിച്ചത്. പുല്ലരിയാനായി പോയപ്പോൾ ആനയുടെ മുന്നിൽപ്പെട്ടതാകും എന്നാണ് വിവരം. റേഡിയോ കോളർ ഘടിപ്പിച്ച ആനയായതിനാൽ ഇത് കർണ്ണാടകയുടെ ആയിരിക്കുമെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.

ഇതിനെ തിരികെ കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. നേരത്തെ വയനാട് നഗരത്തിൽ ഇറങ്ങിയ കർണ്ണാടക ആന തണ്ണീർക്കൊമ്പനെ പിടികൂടിയെങ്കിലും ആന ചെരിഞ്ഞിരുന്നു. ആളുടെ മരണത്തെ തുടർന്ന് ശക്തമായ പ്രതിഷേധമാണ് ആളുകൾ സ്ഥലത്ത് നടത്തുന്നത്. സ്ഥലത്തെത്തിയ എസ്പിയെയും നാട്ടുകാർ തടഞ്ഞിരുന്നു. ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിൽ 144 പ്രഖ്യാപിചിരിക്കുകയാണ്.  

 

Trending News