ഇതോടെയാണ് നാട്ടുകാരിലൊരാൾ രാത്രിയിൽ സെക്ഷൻ ഓഫീസിലെത്തി പായ വിരിച്ചു കിടന്നു പ്രതിഷേധിച്ചത്. ഫോൺ ചാർജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ഓഫീസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഫോൺ വീട്ടിൽ പോയി ചാർജ് ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫീസിനുള്ളിൽ കിടക്കുകയായിരുന്നു.
തുറമുഖ നിർമ്മാണവും തീരദേശ ഖനനവും മൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യ നിർമ്മിതമായ തീര നാശം ഉണ്ടായിട്ടുണ്ട്. അതിൽ തന്നെയും ഏറ്റവും കാലം പഴക്കമുള്ള തീര നാശമാണ് ഇന്ന് ചെല്ലാനത്ത് സംഭവിക്കുന്നത്. ട്രെഡ്ജിങ് നടത്തുന്നത് കൊച്ചിൻ പോർട്ടാണ്.
കശ്മീർ ടൈഗേഴ്സ് എന്ന ഭീകരസംഘടനയിൽപ്പെട്ടവരാണ് രാഹുൽ ഭട്ടിനെ വധിച്ചതെന്നാണ് പോലീസ് പറയുന്നത്. ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
മദ്യത്തിന്റെ വില ഉയർത്തിയതോടെ സാധാരണക്കാർക്ക് ഇവിടെ നിന്നും മദ്യം വാങ്ങാനാകാത്ത അവസ്ഥയാണ്. മുന്നറിയിപ്പായി വില കുറഞ്ഞ മദ്യം ഇവിടെ ലഭ്യമല്ല എന്ന ബോർഡും ബീവറേജിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. സമീപത്തെ മൂന്ന് സ്വകാര്യ ബാറുകളെ സഹായിക്കാനാണ് മാനേജറുടെ ഈ നടപടിയെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.
പുലെർച്ചെ രണ്ട് മണി മുതൽ രാത്രി 11.59 വരെ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്താൻ ക്യാബിനെറ്റ് തീരുമാനിച്ചുയെന്ന് പെഡ്രോ കാസ്റ്റിലോ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.