ഡല്‍ഹിയില്‍ നാലാമത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 9 ആയി. 31 കാരിയായ യുവതിയ്ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്.
മങ്കിപോക്സ് വാക്സിന് സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല. മങ്കിപോക്സിനെതിരെയുള്ള വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി രാജ്യങ്ങളില്‍ മങ്കിപോക്സ് വ്യാപിച്ചതോടെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യസംഘടന. ഐസൊലേഷനില്‍ കഴിയുക, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യസംഘടന പ്രധാനമായും മുന്നോട്ടു വച്ചത്.
ഇന്ത്യയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ കേന്ദ്ര, സംസ്ഥാന ആരോഗ്യവകുപ്പുകള്‍ തികഞ്ഞ ജാഗ്രതയിലാണ്. ഇതുവരെ രാജ്യത്ത് 4 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.