ഈ പണം കൊണ്ട് മുൻ അംബാസിഡറായിരുന്ന കെ പി എസ് മേനോന്റെ തറവാട് വിട് സ്ഥിതി ചെയ്തിരുന്ന തിരുനക്കര ഗോപി വിലാസം ബംഗ്ലാവും ഒന്നരയേക്കർ സ്ഥലവും വാങ്ങി. വീണ്ടും ലോട്ടറി നടത്തി പണം സമാഹരിച്ച് 3 നില കെട്ടിടവും നിർമ്മിച്ചു. 1969 ജൂണിൽ പുതിയ കെട്ടിടത്തിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.
ഇതിനകം മൂന്നാം വാർഡിൽ കാൻസർ ബാധിച്ച് അഞ്ച് പേർ മരിച്ചു. നിർധന കുടുംബാംഗങ്ങളായ 11 പേർ നിലവിൽ കാൻസർ ബാധിതരായി ചികിൽസയിലാണ്. വാർഡിലെ കൂടുതൽ പേരിൽ പരിശോധന നടത്തിയാൽ മലിനീകരണം മൂലമുണ്ടായ രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം ഉയരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കാടുപിടിച്ച സ്റ്റേഡിയവും മെയിൽ ഗാലറിയും സാമൂഹ്യ വിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും നഗരവാസികളും പുറമേ നിന്നുള്ളവരും വ്യായാമത്തിനായി സ്റ്റേഡിയത്തിൽ എത്തുന്നുണ്ട് എന്നാൽ മൈതാനത്ത് പുല്ല് വളർന്ന് വനമായി മാറിയത് മൂലം ഇഴജന്തുക്കളെ പേടിച്ച് പലരും ഇവിടെത്തെ നടത്തം വേണ്ടെന്നു വെച്ചു.
എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് കടയിലും ബാറ്ററിക്കടയിലും അടക്കം ഒൻപത് കടകളിലാണ് മോഷണം നടന്നത്. കടകളിൽ മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ചൊവ്വാഴ്ച രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വർക്ക് ഷോപ്പിന് പിന്നിലെ സ്ഥലത്ത് വാഴയും ചോളവും കപ്പയും കൃഷി ചെയ്ത് മികച്ച വിളവ് നേടിയ വിഷ്ണുവിന് അവിടെ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. വർക്ക് ഷോപ്പിലെ പണിയുടെ ഇടവേളയിൽ സ്മാർട്ട് ഫോണിൽ ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ചറിയാൻ വിഷ്ണു ഗൂഗിളിൽ തിരഞ്ഞപ്പോഴുണ്ടായ പിശകിൽ ഡ്രാഗൺ ഫ്രൂട്ടിന് പകരം ഗാഗ് ഫ്രൂട്ടിന്റ വിവരങ്ങളാണ് ലഭിച്ചത്.
ആറുമാസമായി ഒരുപാടു പേരെ സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സോജൻ ജോസും ഭാര്യ മേരി സോജനും. ഇവരുടെ ഉടമസ്ഥയിൽ കോട്ടയം തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ടെയിനിംഗ് സ്ഥാപനത്തിൽ സർക്കാർ സഹകരണത്തോടെ ആരംഭിച്ച വനിതകളുടെ തയ്യൽ പരിശീലന കോഴ്സിലേക്ക് പഴയ വസ്ത്രങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോഴാണ് ക്ലോത്ത് ബാങ്ക് എന്ന ആശയം ഉണ്ടായത്.
MG University Exam പഴയ സ്ക്രീം മേഴ്സി ചാൻസ് മൂന്നാം സെമസ്റ്റർ ബി-ടെക് പരീക്ഷയാണ് മാറ്റിവച്ചതെന്ന സർവകലാശാല അധികൃതർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
അമിതമായി പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരുടെ പിടിയിൽ നിന്ന് തീരദേശ-ഉൾനാടൻ മത്സ്യമേഖലയിലുള്ളവരെ മോചിപ്പിക്കാനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും ലളിതമായ രീതിയിൽ സഹായം ലഭ്യമാക്കാൻ സ്നേഹതീരം പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തുടനീളമുള്ള 10 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
നാലുഘട്ടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 3000 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണിന്റെ ഉത്പാദനവുമാണ് പ്രതീക്ഷിക്കുന്നത്.
റോഡിൽ പെൺകുട്ടികൾ ഗതാഗതം തടസപ്പെടുത്തി നൃത്തം ചെയ്തതിനെ തുടർന്ന് പിതൃ സഹോദരൻ വഴക്കു പറഞ്ഞിരുന്നു. ഇതിൽ മനം നൊന്താണ് ഇവർ ഒതളങ്ങ കഴിച്ചതെന്നാണ് പറയപ്പെടുന്നത്
MG University exam നാളെ ഏപ്രിൽ 20ന് ആറാം സെമസ്റ്റർ ബിരുധ വിദ്യാർഥികളുടെയും 21-ാം തിയതി മൂന്നാം സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷയുമായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.