Yellow alert: ഇന്ന് മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ മുന്നറിയിപ്പുള്ള പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Kerala Monsoon 2023: ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്കാണ് മാറ്റി പാർപ്പിച്ചത്. മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും. പ്രദേശത്തു നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കും
Kerala Monsoon: വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം മധ്യ-കിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
IMD Monsoon Update 2023: ഈ വർഷം, മുഴുവൻ മൺസൂൺ സീസണിലും ശരാശരി മഴയുടെ 96%-104% ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി IMD വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊടും ചൂടില്‍ പൊറുതിമുട്ടിയ ജനങ്ങൾ ആശ്വാസത്തിന്റെ നെടുവീർപ്പിലാണ്.
Kerala Monsoon Update: കേരളത്തിൽ കഴിഞ്ഞ വർഷം മെയ് മാസത്തില ശക്തിപ്പെട്ട കാലവർഷം ഇത്തവണ കുറച്ച് വൈകിയാണ് എത്തുന്നത്. ജൂൺ മാസത്തിലാണ് ഇത്തവണ കാലവർഷം എത്തുന്നത്.
Kerala Heavy Rain : പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala Rain Updates: കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്
Kerala Weather Report: തിരുവനനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണെന്നും റിപ്പോർട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.