ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഒഴിപ്പിക്കേണ്ടതില്ലെന്ന് താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്നും കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായി റിപ്പോർട്ട്.
അമേരിക്കൻ സൈന്യത്തിന്റെ പിൻവാങ്ങലോടെ അഫഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്ത താലിബാൻ യുദ്ധം അവസാനിച്ചെന്നും താലിബാന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്നും വാഗ്ദാനം ചെയ്തിരുന്നു.
കാബൂളിൽ നിന്നെത്തിയ യുഎസ് വ്യോമസേന (US Airforce) വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് യുഎസ് വ്യക്തമാക്കി
Afghanistan ജനാധിപത്യ ഭരണം ബലപ്രയോഗം കൊണ്ട് താലിബാൻ (Taliban) വിഘടനവാദികൾ പിടിച്ചെടുത്തു. നിസഹായകനായി ജനങ്ങൾ തിരഞ്ഞെടുത്ത് പ്രസിഡന്റ് രാജ്യം വിട്ട് പോകേണ്ടിയും വന്നു.
Taliban ആക്രമണത്തിൽ മുന്നിൽ അവസാനം അഫ്ഘാനിസ്ഥാൻ (Afghanistan) സർക്കാരിന് കീഴടങ്ങേണ്ടി വന്നു. താലിബാൻ ഇന്ന് ഞായറാഴ്ച അഫ്ഘാൻ തലസ്ഥാനമായി കാബുൾ പിടിച്ചടക്കിയതോടെ പ്രസിഡന്റ് അഷറഫ് ഗനി (Ashraf Ghani) സ്ഥാനം ഒഴിഞ്ഞു.
വടക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ വിരുദ്ധ കേന്ദ്രമായിരുന്ന മസാർ-ഇ-ഷെരീഫ് പിടിച്ചടക്കി മണിക്കൂറുകൾക്ക് ഉള്ളിലാണ് ജലാലാബാദും താലിബാൻ തീവ്രവാദികൾ അധീനതയിൽ ആക്കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും നഗരങ്ങൾ താലിബാൻ (Taliban) പിടിച്ചടക്കിയ സാഹചര്യത്തിൽ സർക്കാരിന്റെ അവസാന പിടിവള്ളിയാണ് തലസ്ഥാന നഗരമായ കാബൂൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.