കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രിംകോടതി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. കേന്ദ്രം വാക്സിന് വിലയിലും ലഭ്യതയിലും പുനഃപരിശോധന നടത്തി മെയ് പത്തിന് മുന്‍പ് നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വിദേശയാത്രക്കാരെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതായും ഉത്തരവിൽ ഒപ്പിട്ടതായും ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്പെറൻസ അറിയിച്ചു.
3.49 ലക്ഷം പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറുകളിൽ പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ 3 ലക്ഷം കടക്കുന്നത്.
ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം Sachin Tendulkar ന് ഇന്ന് 48 വയസ് തികയുകയാണ്... കഴിഞ്ഞ വര്ഷത്തെപോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് പിറന്നാള്‍ ദിനം കടന്നുപോകുന്നത്.
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 3.46 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1.66 കോടിയായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.