Covid death: 24 മണിക്കൂറിനിടെ 40 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,26,689 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് ഏഴിന് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കി.
രാജ്യത്ത് ഇന്ന് ജനങ്ങള്‍ കൊറോണ വൈറസിന്റെയും വാനരവസൂരിയുടെയും ഭീതിയിലാണ്. ദിനം പ്രതി കൊറോണ കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ മങ്കിപോക്സ് നിലവില്‍ നിയന്ത്രണ വിധേയമാണ്.
കൊറോണയുടെ നാലാം തരംഗം ഉയര്‍ത്തുന്ന ഭീതിയും ഒപ്പം കോവിഡിന്റെ മാറിമാറി വരുന്ന വകഭേദങ്ങളും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിനിടെ സന്തോഷവാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഒമിക്രോണ്‍ ഉപ വകഭേദം BA.2.75 ഇന്ത്യയിലടക്കം 11 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വകഭേദത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ WHO ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ് എന്നും ഈ അവസരത്തില്‍ ഈ വകഭേദത്തെ കൂടുതല്‍ കഠിനമായതോ സങ്കീര്‍ണ്ണമായതോടെ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല എന്നും WHO അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ. എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് ഏകദേശം 25,000 കേസുകളാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 % ആയി ഉയർന്നു. ഇതോടെ രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.