റെഡ്മിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണുകളായ റെഡ്മി 11 പ്രൈം 5ജി സെപ്റ്റംബർ ആറിന് ഇന്ത്യയിൽ അവതരിപ്പിക്കും. കുറഞ്ഞ വിലയും കിടിലം ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. റെഡ്മി തങ്ങളുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ഫോണിന്റെ ലോഞ്ചിങ് തീയതി പുറത്തുവിട്ടത്. കൂടാതെ ഫോണിന്റെ മറ്റ് സവിശേഷതകളും ഇതിനോടൊപ്പം തന്നെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മി പങ്കുവെച്ചിട്ടുണ്ട്. 50 മെഗാപിക്സൽ ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം.
We are ready to welcome the revolutionary era of with our All-rounder
Join us for a special #DiwaliWithMi launch on
Get notified: https://t.co/YXP3xI0zvk pic.twitter.com/Y0R2JI9P5S
— Redmi India (@RedmiIndia) August 30, 2022
റെഡ്മി 11 പ്രൈം 5ജി ഫോണുകൾക്ക് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഉണ്ടായിരിക്കുക, കൂടാതെ ഫോണിൽ മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്പ്‌സെറ്റാണ് ഉണ്ടായിരിക്കുക. 5ജി കണക്ടിവിറ്റിയോട് കൂടിയ ഡ്യൂവൽ സിം സ്ലോട്ടാണ് ഫോണിൽ ഉള്ളത്. കൂടാതെ 6 ജിബി റാമും, 128 ജിബി ഇന്റെർണൽ സ്റ്റോറേജുമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഫോണിൽ ഉള്ളത്. 15000 മുതൽ 20000 രൂപയ്ക്ക് ഇടയിൽ വരുന്ന വിലയിൽ ഫോൺ ഇന്ത്യയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം റെഡ്മിയുടെ ബജറ്റ് ഫോണായ റെഡ്മി നോട്ട് 11 എസ്ഇ ഇന്ത്യയിൽ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചിരുന്നു. 13,499 രൂപ വിലക്കാണ് ഫോണുകൾ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ ജി95 ചിപ്‌സെറ്റ്, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. 6 ജിബി റാം, 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. ആകെ നാല് കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. തണ്ടർ പർപ്പിൾ, കോസ്മിക് വൈറ്റ്, ഷാഡോ ബ്ലാക്ക്, ബിഫ്രോസ്റ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്.
ഇന്ന് ആഗസ്റ്റ് 31 മുതലാണ് റെഡ്മി നോട്ട് 11 എസ്ഇ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട്, എംഐയുടെ ഒഫീഷ്യൽ വെബ്സൈറ്റായ mi.com എന്നിവ വഴിയാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് വാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഇപ്പോൾ 1250 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. റെഡ്മി 11 സീരിസിൽ എത്തുന്ന ആറാമത്തെ ഫോണാണ് റെഡ്മി നോട്ട് 11 എസ്ഇ. ഇതിന് മുമ്പ് റെഡ്മി നോട്ട് 11ടി 5ജി, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ+ 5ജി, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 എസ് എന്നീ ഫോണുകളാണ് ഈ സീരീസിൽ ഇതിന് മുമ്പ് പുറത്തിറക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.