ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ മുൻ താരം കെ സി കാരിയപ്പ തന്റെ മുൻ കാമുകിക്കെതിരെ പോലീസിനെ സമീപിച്ചു. മുൻ കാമുകിയായ യുവതിയുടെ ഭാഗത്ത് നിന്നും തന്റെ ക്രിക്കറ്റ് കരിയർ നശിപ്പിക്കുമെന്ന് ഭീഷിണി ഉണ്ടായിയെന്ന് അറിയിച്ചുകൊണ്ടാണ് കർണാടക താരം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തന്നെ മാത്രമല്ല തന്റെ കുടുംബത്തെയും യുവതി ഭീഷിണിപ്പെടുത്തുന്നുണ്ടെന്നാണ് ക്രിക്കറ്റ് താരത്തിന്റെ പരാതി. ഒരു വർഷം മുമ്പ് കാരിയപ്പയ്ക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെയാണ് കർണാടക താരം ഇപ്പോൾ മറു പരാതി നൽകിയിരിക്കുന്നത്.
ബെംഗളൂരു പോലീസിനാണ് താരം പരാതി നൽകിയിരിക്കുന്നത്. താനും യുവതിയും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നുയെന്ന് ക്രിക്കറ്റ് താരം തന്റെ പരാതിയിൽ പറയുന്നുണ്ട്. യുവതി മയക്കുമരുന്നിനും മദ്യപാനത്തിനും അടിമയാണന്നും തനിക്ക് അത് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല കാരിയപ്പ തന്റെ പരാതിയിൽ പറയുന്നു.
ALSO READ : IPL 2024 : മുംബൈ ഇന്ത്യൻസിന് തിരിച്ചടി; പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎൽ നഷ്ടമായേക്കും
യുവതിയുടെ മദ്യപാനം അവസാനിപ്പിക്കാൻ താൻ ശ്രമിച്ചിരുന്നെങ്കിലും അത് വിഫലമായിരുന്നു. കൂടാതെ തന്റെ ജീവൻ അവസാനിപ്പിച്ച് അതിന്റെ ഉത്തരവാദിത്വം കാരിയപ്പയുടെ മുകളിൽ ചാർത്തുമെന്നും യുവതി ഭീഷിണിപ്പെടുത്തിയതായി ക്രിക്കറ്റ് താരം പരാതിയിൽ പറയുന്നു. കാരിയപ്പയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം 2022 കാരിയപ്പയ്ക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ക്രിക്കറ്റ് താരം തന്നെ ലൈംഗികമായി ഉപയോഗിക്കുകയും തുടർന്ന ഗർഭിണിയായ തന്നെ നിർബന്ധിച്ച് കാരിയപ്പ ഗർഭഛിദ്രം ചെയ്യിപ്പിച്ചതായിട്ടാണ് പരാതി. നിലവിൽ കാരിയപ്പ ഏറ്റവും പുതുതായി നൽകിയ പരാതിയിൽ യുവതിയുടെ പ്രതികരണം പുറത്ത് വന്നിട്ടില്ല.
2015ലാണ് കാരിയപ്പയുടെ ഐപിഎൽ കരിയർ ആരംഭിക്കുന്നത്. കർണാടകയിൽ കൂർഗ് സ്വദേശിയായ താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ആദ്യം സ്വന്തമാക്കുന്നത്. തുടർന്ന് താരം പഞ്ചാബ് കിങ്സിലേക്കെത്തി. ശേഷം 2019ൽ കെകെആറിലേക്ക് കാരിയപ്പ തിരികെ എത്തുകയും ചെയ്തു. 2021 താരലേലത്തിലൂടെയാണ് കാരിയപ്പ രാജസ്ഥാന്റെ ഭാഗമാകുന്നത്. തുടർന്ന് അടുത്ത സീസണിലെ മെഗ താരലേലത്തിന് മുന്നോടിയായി രാജസ്ഥാൻ കാരിയപ്പയെ റിലീസ് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.