IPL 2022 : ഇനി ഐപിഎല്‍ മാമാങ്കം...!! കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ കൊമ്പു കോര്‍ക്കുന്ന ഉദ്ഘാടന മത്സരം വൈകിട്ട് 7:30ന്

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട്  ഐപിഎൽ പൂരത്തിന് ഇന്ന് തുടക്കം.  

Written by - Zee Malayalam News Desk | Last Updated : Mar 26, 2022, 05:57 PM IST
  • ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗെന്നു വിശേഷിപ്പിക്കപ്പെടുന്ന IPL ന്‍റെ പുതിയ സീസണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് തുടക്കമാകും.
  • ഉത്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.
IPL 2022 :   ഇനി ഐപിഎല്‍ മാമാങ്കം...!! കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ കൊമ്പു കോര്‍ക്കുന്ന  ഉദ്ഘാടന മത്സരം വൈകിട്ട്  7:30ന്

IPL 2022: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട്  ഐപിഎൽ പൂരത്തിന് ഇന്ന് തുടക്കം.  

IPL പതിനഞ്ചാം സീസണ് കൊടികയറുമ്പോള്‍  ഉത്ഘാടന മത്സരത്തില്‍  കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ  ചെന്നൈ സൂപ്പര്‍  കിംഗ്‌സും (Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) തമ്മില്‍ ഏറ്റുമുട്ടും.  

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗെന്നു വിശേഷിപ്പിക്കപ്പെടുന്ന IPL ന്‍റെ  പുതിയ സീസണ്  മുംബൈയിലെ വാംഖഡെ  സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് തുടക്കമാകും.  

കോവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎൽ  ഇന്ത്യയിലേക്ക് തിരിച്ചെത്തുമ്പോള്‍ കളിക്കാരും ക്രിക്കറ്റ്  പ്രേമികളും ഒരേപോലെ ആവേശത്തിലാണ്. 

നിരവധി മാറ്റങ്ങളുമായാണ് ഇരു ടീമുകളും  ഉദ്ഘാടന മത്സരത്തിനിറങ്ങുക. "തല"മാറി രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലാണ് ഇക്കുറി CSK കളത്തിലിറങ്ങുന്നത്.  അതേസമയം, കൊല്‍ക്കത്തയെ നയിക്കുന്ന  ശ്രേയസ് അയ്യർക്കും  ഈ ടീമിനൊപ്പം ആദ്യ മത്സരമാണ്‌.  ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണി തന്നെയാവും ഇന്നത്തെ കളിയിലെ ശ്രദ്ധാകേന്ദ്രം. 

പുതിയ നായകന്മാര്‍ക്ക് കീഴിലാണ് ഇരു ടീമുകളും ഇക്കുറി ശക്തി പരീക്ഷിക്കുന്നത്.  മുംബൈയിലെ വാംഖഡെ  സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് നിലവിലെ ചാമ്പ്യന്മാരായ   ചെന്നൈ സൂപ്പര്‍  കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടത്തോടെ രണ്ടു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് ഉല്‍സവത്തിനു തിരശീല ഉയരും....  വൈകീട്ട് ഏഴു മണിക്കാണ് ടോസ്.

Also Read: IPL 2022: ഐപിഎൽ ചരിത്രത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് ഈ 7 അതുല്യ റെക്കോർഡുകൾ...!!

സാധ്യതാ ഇലവന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: -  റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡ്വയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ഡന്‍, ആദം മില്‍നെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News