ബെംഗളൂരു : വിരാട് കോലി (Virat Kohli) ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) തങ്ങളുടെ പുതിയ കപ്പിത്താനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. നേരത്തെ ഡൽഹി ക്യാപിറ്റൽസിന്റെ മുൻ നായകനും ഇന്ത്യൻ താരവുമായ ശ്രെയസ് ഐയ്യരെ (Sreyas Iyer) ആർസിബി തങ്ങളുടെ പരിഗണന ലിസ്റ്റിൽ ഉൾപ്പെടുത്തിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോൾ ബാംഗ്ലൂർ ഫ്രാഞ്ചൈസി ലക്ഷ്യം വെക്കുന്നത് ഒരു വിദേശ ക്യാപ്റ്റനെയാണ്. ആ താരത്തിന് വേണ്ടി 12 കോടി വരെ ലേലത്തിൽ ചിലവാക്കാൻ ആർസിബി തയ്യറാണെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.
മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറെയാണ് ആർസിബി ലക്ഷ്യം വെക്കുന്നത്. അങ്ങനെയാണെങ്കിൽ വരാനിരിക്കുന്ന താരലേലത്തിൽ ഹോൾഡർ ഏറ്റവും കൂടുതൽ പണം സ്വന്തമാക്കുന്ന താരം ആകാനും സാധ്യതയുണ്ട്. ഒരു ഓൾറൗണ്ടർ എന്നതിന് പുറമെ ക്യാപ്റ്റൻസി സ്ഥാനവും കൂടി പരിഗണിച്ചാണ് ആർസിബി താരത്തിന് 12 കോടി നിശ്ചിയിച്ച് വെച്ചിരിക്കുന്നതെന്ന് ടീമുമായി ഏറ്റവും അടുത്ത് ബന്ധമുള്ള വൃത്തത്തെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ : IPL 2022 Mega Auction | അടിസ്ഥാന വില കൂടതൽ? ഈ ഇന്ത്യൻ താരങ്ങൾ ചിലപ്പോൾ ലേലത്തിൽ തഴയപ്പെട്ടേക്കാം
അടുത്ത സീസണിൽ ബെൻ സ്റ്റോക്സ് ഉണ്ടാകില്ല, ഹാർദിക് പാണ്ഡ്യയെയും മാർകസ് സ്റ്റോണിസിനെയും മറ്റ് ടീമുകൾ സ്വന്തമാക്കി. മിച്ചൽ മാർഷ് പരിക്ക് ഭീഷിണിയിൽ സീസൺ മുഴുവിപ്പിക്കുമോ എന്ന് സംശയമാണ്. അതിനാൽ ഇനി ബാക്കിയുള്ളത് ഹോൾഡറാണെന്ന് പിടിഐ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു.
ഹോൾഡറിന് പുറമെ മുൻ സിഎസ്കെ താരം അമ്പാട്ടി റായിഡു രാജസ്ഥാന്റെ യുവതാരം റിയാൻ പരാഗ് എന്നിവരെയും ആർസിബി പ്രധാനമായും ലേലത്തിൽ ലക്ഷ്യം വെക്കുന്ന് മറ്റ് താരങ്ങൾ. എട്ട് കോടി വരെ റായിഡുവിനും ഏഴ് വരെ പരാഗിനും ചെലവാക്കാനാണ് ടീം പദ്ധതിയിടുന്നത്. റിറ്റെൻഷന് ശേഷം 57 കോടി ബാക്കിയുള്ള ടീമിന് ഈ താരങ്ങളെയും കൂടി നിശ്ചയിച്ച തുകയ്ക്ക് ലേലത്തിൽ സ്വന്തമാക്കിയാൽ ബാക്കി 28 കോടിയോളം ആർസിബിയുടെ പക്കൽ തന്നെ കാണും.
ALSO READ : IPL 2022 Auction | IPL താരലേലത്തിന് ശ്രീശാന്തും ; അന്തിമ പട്ടികയിൽ 590 താരങ്ങൾ
ഫെബ്രുവരി 12, 13 തിയതികളിലായി ബംഗളൂരുവിൽ വെച്ചാണ് മെഗാ താരലേലം നടക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.