ന്യൂഡൽഹി: ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് രാജിക്കത്ത് നൽകി. സീ ന്യൂസിന്റെ സ്റ്റിങ് ഓപ്പറേഷനിടെ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായതിന് പിന്നാലെയാണ് ചേതൻ ശർമയുടെ രാജി. ഇന്ത്യൻ ക്രിക്കറ്റിലെ വിവാദങ്ങളും ടീമിനുള്ളിലെ പ്രശ്നങ്ങളും മറ്റും വെളിപ്പെടുത്തിയത് ചേതൻ ശർമയെ വലിയ കുരുക്കിലാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ വലിയ കോളിളക്കം സൃഷ്ടിക്കാൻ കഴിയുന്ന വെളിപ്പെടുത്തലുകളാണ് ചേതൻ ശർമ നടത്തിയത്.
BCCI chief selector Chetan Sharma resigns from his post. He sent his resignation to BCCI Secretary Jay Shah who accepted it.
(File Pic) pic.twitter.com/1BhoLiIbPc
— ANI (@ANI) February 17, 2023
ഇന്ത്യൻ ടീമിലെ താരങ്ങൾ ഫിറ്റ്നെസ് നിലനിർത്തുന്നതിനായി നിരോധിക ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നത് തുടങ്ങി വിരാട് കോഹ്‌ലി-സൗരവ് ഗാംഗുലി വിവാദം, രോഹിത് ശർമ്മ-വിരാട് കോഹ്‌ലി വഴക്ക് വരെ ഇന്ത്യൻ ടീമിലെ എല്ലാ വിവാദ വിഷയങ്ങളെ കുറിച്ചും ചേതൻ ശർമ്മ സീ മീഡിയയുടെ സ്റ്റിങ് ഓപ്പറേഷനിടെ വെളിപ്പെടുത്തി. ഇവ ബിസിസിഐയെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെയും പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുകളാണ്.
Also Read: Exclusive: വിരാട്-രോഹിത് ഈഗോ; ടീം ഇന്ത്യയെ 2 ഗ്രൂപ്പുകളാക്കിയോ? ബിസിസിഐ ചീഫ് സെലക്ടർ പറയുന്നു
വിരാട് കോഹ്ലിയും രോഹിത് ശർമ്മയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ബിസിസിഐ സെലക്ഷൻ മീറ്റിംഗുകളിൽ എന്താണ് സംഭവിക്കുന്നതെന്ന ഞെട്ടിക്കുന്ന ചില വിവരങ്ങൾ ചേതൻ ശർമ്മ നൽകി. 2021-ൽ വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് ബോർഡ് തരംതാഴ്ത്തിയിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ കോലി ഒരിക്കലും ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ സെലക്ഷൻ കമ്മിറ്റി രോഹിത് ശർമ്മയെ ടീമിന്റെ പുതിയ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കോഹ്ലി കഴിഞ്ഞാൽ പിന്നെ അടുത്ത മികച്ച ചോയ്സ് രോഹിത് ആയിരുന്നുവെന്നാണ് ശർമ പറഞ്ഞത്.
രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും പോലുള്ള ഇന്ത്യൻ കളിക്കാർ തന്നെ അന്ധമായി വിശ്വാസിക്കുന്നുവെന്ന് ചേതൻ ശർമ പറഞ്ഞു. താരങ്ങൾ തന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയിരുന്നുവെന്നും ഹാർദ്ദിക് പാണ്ഡ്യ ആണ് കൂടുതൽ തവണ വന്നതെന്നുമാണ് ശർമ്മ പറഞ്ഞത്.
വിക്കറ്റ് കീപ്പറായി ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നത് സഞ്ജു സാംസൺ ആണെന്നും എന്നാൽ ടീം സെലക്ഷനിൽ ഏറ്റവും വലിയ പരിഗണന നൽകുന്നത് ഇഷാൻ കിഷനാണെന്നും ചേതൻ ശർമ പറഞ്ഞു. റിഷഭ് പന്ത് വാഹനപകടത്തിൽ പരിക്കേറ്റതോടെ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് ഇഷാൻ. പരിക്കേറ്റ സഞ്ജു സാംസൺ ഒരു കെണിയിൽ പെട്ട അവസ്ഥയിലാണെന്ന് ചേതൻ ശർമ്മ പറഞ്ഞു. ഇഷാൻ കിഷൻ കാരണം സഞ്ജു, ശിഖർ ധവാൻ, കെഎൽ രാഹുൽ എന്നിവരുടെ കരിയറിനെയാണ് ബാധിക്കാൻ പോകുന്നതെന്നും ശർമ്മ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...