ഈ സീസണിലെ ഐപിഎല്ലിന് കൊടിയിറങ്ങിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് സൂപ്പർ താരം വിവാദത്തിൽ. ഈ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് വിമർശകരെ പോലും ആരാധകരാക്കി മാറ്റിയ യുവതാരം റിയാൻ പരാഗാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. തൻ്റെ യൂട്യൂബ് സെർച്ച് ഹിസ്റ്ററി ആകസ്മികമായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് താരം വിവാദ നായകനായത്.
പരാഗിന്റെ യൂട്യൂബ് സെർച്ച് ഹിസ്റ്ററിയുടെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇതിൽ രണ്ട് എൻട്രികളാണ് പരാഗിനെതിരെ വലിയ വിമർശനം ഉയരാൻ കാരണമായിരിക്കുന്നത്. ബോളിവുഡ് നടിമാരെ കുറിച്ചായിരുന്നു സെർച്ച്. “അനന്യ പാണ്ഡേ ഹോട്ട്”, “സാറ അലി ഖാൻ ഹോട്ട്” എന്നിങ്ങനെ പരാഗ് സെർച്ച് ചെയ്തത് സ്ക്രീൻ ഷോട്ടുകളിൽ വ്യക്തമായി കാണാം. വിവാദത്തിൽ റിയാൻ പരാഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എക്സ് പ്ലാറ്റ്ഫോമിൽ റിയാൻ പരാഗ് ട്രെൻഡിംഗാണ്.
സെർച്ച് ഹിസ്റ്ററി പുറത്തായതിന് പിന്നാലെ പരാഗിനെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. സ്വയം ലജ്ജ തോന്നുന്നില്ലേ എന്നാണ് പലരുടെയും കമന്റ്. ക്രിക്കറ്റ് താരം എന്നതിലുപരി റിയാൻ പരാഗ് ഒരു പാർട്ട് ടൈം ഗെയിമർ കൂടിയാണ്. അദ്ദേഹം സോഷ്യൽ മീഡിയയിൽ തൻ്റെ ആക്ടിവിടീസ് പതിവായി സ്ട്രീം ചെയ്യാറുണ്ട്. അത്തരത്തിൽ ഓൺലൈനിൽ ഒരു ലൈവ് സ്ട്രീമിനിടെ യൂട്യൂബിൽ സെർച്ച് ചെയ്യുമ്പോഴാണ് പരാഗ് മുമ്പ് തിരഞ്ഞ കാര്യങ്ങൾ പുറത്തുവന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഏവരെയും ഞെട്ടിക്കുന്ന തിരിച്ചുവരവാണ് റിയാൻ പരാഗ് ഈ സീസണിൽ നടത്തിയത്. കഴിഞ്ഞ സീസണുകളിൽ ടീമിന് വേണ്ടി കാര്യമായ സംഭാവനകൾ ചെയ്യാൻ കഴിയാതിരുന്ന പരാഗിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. എന്നാൽ, ഈ സീസണിൽ രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി പരാഗ് മാറി. ഒരു സീസണിൽ നാലാം നമ്പറിൽ ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും (567) പരാഗ് സ്വന്തമാക്കി. ഋഷഭ് പന്തിന്റെ 547 റൺസ് എന്ന നേട്ടമാണ് പരാഗ് മറികടന്നത്.
ഒരു സീസണിൽ നാലാം നമ്പറിൽ 550 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരൻ കൂടിയാണ് പരാഗ്. നാലാം നമ്പറിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് പരാഗ് ഫോമിലേയ്ക്ക് എത്തിയത്. ഈ സീസണിൽ 13 ഇന്നിംഗ്‌സുകളിൽ നിന്ന് 56.70 ശരാശരിയിലാണ് 567 റൺസ് അടിച്ചുകൂട്ടിയത്. 151.60 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. നാല് അർധ സെഞ്ച്വറികളും സ്വന്തമാക്കിയ പരാഗ് റൺവേട്ടയിൽ വിരാട് കോഹ്ലി, റിതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.